Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

by Brave India Desk
Sep 14, 2026, 11:58 am IST
in India
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഡൽഹിയിലെ ബ്രിക്സ് ഉച്ചകോടിയുടെ ഔദ്യോഗിക ചർച്ചകൾക്കപ്പുറം ഇന്ത്യയുടെ ജീവിക്കുന്ന സംസ്കാരവും വൈവിധ്യവും നേരിട്ടറിയാൻ കേരളത്തിലെത്തി വിവിധ രാജ്യങ്ങളിൽ നിന്നുള്ള കണ്ടന്റ് ക്രിയേറ്റർമാർ. ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നും പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുമായി എത്തിയ 36 വ്ലോഗർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. ഇവർ കേരളത്തിന്റെ തനത് സംസ്കാരവും ഭക്ഷണവും ദൈനംദിന ജീവിതവും ക്യാമറകളിൽ പകർത്തി ലോകമെമ്പാടുമുള്ള തങ്ങളുടെ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിലേക്ക് എത്തിക്കുകയാണ്.

Stories you may like

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

സന്ദർശനത്തിന്റെ ഭാഗമായി സംഘം കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സന്ദർശിച്ചു. പരമ്പരാഗത കലാരൂപങ്ങളും കരകൗശല വിദ്യകളും നേരിൽ കണ്ട സംഘം, തദ്ദേശീയരായ കലാകാരന്മാരുമായി ആശയവിനിമയം നടത്തുകയും തങ്ങളുടെ യാത്രാനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഊഷ്മളമായ സ്വീകരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും കേരളത്തിന്റെ സംസ്കാരവും ഭക്ഷണവും മികച്ച അനുഭവമാണ് നൽകിയതെന്നും ഇവർ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

സൗദി അറേബ്യയിൽ താമസിക്കുന്ന ഈജിപ്ത് സ്വദേശിയായ കണ്ടന്റ് ക്രിയേറ്റർ ഈമാൻ തന്റെ രണ്ടാമത്തെ കേരള സന്ദർശനമാണിതെന്നും, ഇവിടുത്തെ സംസ്കാരം അതിശയകരമാണെന്നും വ്യക്തമാക്കി. ഓണക്കാലത്തെ പരമ്പരാഗത സദ്യയാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടതെന്നും അവർ പറഞ്ഞു. കേരളത്തിൽ ലഭിച്ച വൻ സ്വീകരണത്തിൽ താൻ വിസ്മയിച്ചുപോയെന്ന് ചൈനയിൽ നിന്നുള്ള ജാമി പ്രതികരിച്ചു. 32 കൂട്ടം വിഭവങ്ങളടങ്ങിയ പരമ്പരാഗത സദ്യ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ലഭിച്ച ഈ സ്വീകരണത്തെക്കുറിച്ച് തന്റെ ചൈനീസ് സുഹൃത്തുക്കളെ അറിയിക്കാൻ വീഡിയോകൾ തയ്യാറാക്കുകയാണെന്നും ജാമി കൂട്ടിച്ചേർത്തു. വാഴയിലയിൽ ഭക്ഷണം കഴിച്ചതിന്റെ മനോഹരമായ അനുഭവമാണ് മലേഷ്യയിൽ നിന്നുള്ള ഷാ പങ്കുവെച്ചത്. ജനങ്ങളുടെ സ്നേഹവും അതിഥി സൽക്കാരവും ഏറെ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു.

നൈജീരിയൻ വിഭവങ്ങളുമായി കേരളത്തിലെ ഭക്ഷണത്തിന് വലിയ സാമ്യമുണ്ടെന്നും, ജനങ്ങളുമായുള്ള ഊഷ്മളമായ ഇടപെടൽ താൻ നൈജീരിയയിലാണെന്ന തോന്നലുണ്ടാക്കിയെന്നും അബ്ദുൾ ഹഫീസ് പറഞ്ഞു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ സംസ്കാരം വ്യത്യസ്തവും മനോഹരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാറൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ സിനിമകൾ കണ്ട് ഹിന്ദി പഠിച്ച തനിക്ക് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് എത്യോപ്യയിൽ നിന്നുള്ള കാസിം മക്ക വ്യക്തമാക്കി.

കസാക്കിസ്ഥാനിൽ നിന്നുള്ള സുൽത്താൻ, കൈകൊണ്ട് ഭക്ഷണം കഴിച്ചതിന്റെ അനുഭവം പങ്കുവെച്ച നൈജീരിയക്കാരി റഹീന മുഹമ്മദ് എന്നിവരും തങ്ങളുടെ മികച്ച അനുഭവങ്ങൾ വാചാലരായി. ഇന്ത്യയെക്കുറിച്ചുള്ള തന്റെ മുൻധാരണകൾ തിരുത്തിയെഴുതിയെന്ന് ഉഗാണ്ടയിൽ നിന്നുള്ള ഡെറിക് സന്യോന്യ വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ച് തെറ്റായ ചിത്രമാണ് പലരും നൽകിയിരുന്നതെന്നും, എന്നാൽ ഇവിടുത്തെ ജനങ്ങളും അവരുടെ മുഖത്തെ ചിരിയും ആതിഥ്യമര്യാദയും സമാനതകളില്ലാത്തതാണെന്നും ഡെറിക് കൂട്ടിച്ചേർത്തു. ബ്രിക്സ് ഉച്ചകോടിയിലൂടെ ലോക രാജ്യങ്ങൾ സമാധാനത്തിനും ഐക്യത്തിനുമായി ഒന്നിക്കുന്നതിന്റെ സന്തോഷവും ഈ യുവസംഘം പ്രകടിപ്പിച്ചു.

Tags: REELSbrics
Share
Tweet
SendShare

Latest stories from this section

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘റഷ്യയും ചൈനയും ഒരുങ്ങിയിറങ്ങി, പക്ഷേ കളംപിടിച്ചത് ഇന്ത്യ!’; ഭിന്നതകൾക്കിടയിലും ബ്രിക്സിൽ മോദിയുടെ വമ്പൻ നയതന്ത്ര വിജയം

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

‘താലികെട്ട് കഴിഞ്ഞു, സദ്യ വിളമ്പാൻ ഇലയിട്ട് കാത്തിരുന്ന് അതിഥികൾ; ഒന്നര ലക്ഷത്തോളം രൂപ വാങ്ങി കേറ്ററിങ് സംഘം മുങ്ങി; ഒടുവിൽ രക്ഷകരായി ബന്ധുക്കൾ’

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

സൗദിയെ പിണക്കാനില്ല; ഹൂതി ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ, ‘ഡാമേജ് കൺട്രോളുമായി’ ഷെഹ്ബാസ് ഷെരീഫ്

Latest News

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

മോഹൻലാലിനേക്കാളും വിജയിയേക്കാളും നന്നായി ഡാൻസ് ചെയ്യുന്നു; ഏറെ ചർച്ചയായ മുഖ്യമന്ത്രിയുടെ എഐ ആക്ഷേപഹാസ്യ വീഡിയോ പിൻവലിച്ചു

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

പണമല്ല ‘പവറാ’ണ് പ്രധാനം, യൂണിറ്റിന് 30 രൂപ വരെ നൽകിയും വൈദ്യുതി വാങ്ങാൻ നീക്കം; പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘റഷ്യയും ചൈനയും ഒരുങ്ങിയിറങ്ങി, പക്ഷേ കളംപിടിച്ചത് ഇന്ത്യ!’; ഭിന്നതകൾക്കിടയിലും ബ്രിക്സിൽ മോദിയുടെ വമ്പൻ നയതന്ത്ര വിജയം

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

രഞ്ജി ട്രോഫിയിൽ റൺമല തീർത്തിട്ടും ഇന്ത്യൻ ജഴ്സി കിട്ടാത്ത വ്യക്തി; ഇന്ന് വനിതാ ക്രിക്കറ്റിന്റെ സുവർണ്ണകാലഘട്ടത്തിന് ചുക്കാൻ പിടിക്കുന്ന അമോൽ മുംജുന്ദർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies