Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഒരൊറ്റ മത്സരത്തിൽ പുറത്താകാതെ അർദ്ധസെഞ്ച്വറി, എന്നിട്ടും ഒരിക്കലും തിരിച്ചുവിളിക്കാത്ത ഇന്ത്യൻ കരിയർ; ഫൈസ് ഫസൽ നിർഭാഗ്യത്തിന്റെ അവസാന വാക്ക്

by Brave India Desk
Sep 14, 2026, 12:34 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

അത്ഭുതകരമായ പ്രതിഭയുണ്ടായിട്ടും വിധി തടസ്സമായി നിന്നതിന്റെ പേരിൽ മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയ ഫൈസ് ഫസൽ എന്ന ഇതിഹാസ താരത്തിന്റെ കണ്ണീരിൽ കുതിർന്ന ക്രിക്കറ്റ് ജീവിതം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. സുരേഷ് റെയ്ന, ദിനേശ് കാർത്തിക്, ശിഖർ ധവാൻ തുടങ്ങിയ വമ്പൻമാർക്കൊപ്പാം ഒരേ കാലത്ത് ജൂനിയർ ക്രിക്കറ്റിൽ വളർന്നുവന്ന താരം. എന്നാൽ 2004-ലെ അണ്ടർ 19 ലോകകപ്പിന് തൊട്ടുമുമ്പ് സംഭവിച്ച ഗുരുതരമായ വിരലിനേത്തുടർന്നുള്ള പരുക്ക് അദ്ദേഹത്തിന്റെ കരിയറിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ലോകകപ്പ് നഷ്ടപ്പെട്ടതിന്റെ പേരിൽ ഡ്രസിങ് റൂമിൽ പൊട്ടിക്കരഞ്ഞ ആ യുവതാരത്തെ അന്നത്തെ സഹതാരങ്ങൾ ആശ്വസിപ്പിച്ചെങ്കിലും, ദേശീയ ടീമിലേക്കുള്ള അദ്ദേഹത്തിന്റെ വഴി പിന്നീട് എത്രത്തോളം ദുഷ്കരമാണെന്ന് ആരും കരുതിയിരുന്നില്ല.

പതിനെട്ടാം വയസ്സിൽ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ തന്നെ ഹരിയാനയ്ക്കെതിരെ 151 റൺസ് അടിച്ച് തന്റെ അസാധാരണ പ്രതിഭ തെളിയിച്ച ഫസലിന്, പിന്നീട് ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറക്കാനായി നീണ്ട പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വന്നു. ആഭ്യന്തര ക്രിക്കറ്റിൽ റൺമല തീർത്തുകൊണ്ടിരുന്നപ്പോഴും ദേശീയ സെലക്ടർമാരുടെ കണ്ണിൽപ്പെടാതെ പോയ അദ്ദേഹം, ഐപിഎൽ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനായി ഷെയ്ൻ വാണിനും താൻ ആരാധിക്കുന്ന രാഹുൽ ദ്രാവിഡിനുമൊപ്പം പന്ത് തട്ടി. ഒടുവിൽ 2015-16 സീസണിലെ ദേവ്ധർ ട്രോഫിയിലും ഇറാനി കപ്പിലെയും അവിസ്മരണീയ പ്രകടനങ്ങളിലൂടെ സെലക്ടർമാരുടെ മുന്നിൽ മറ്റൊരു വഴിയുമില്ലാതാക്കി ഈ ഇടംകൈയൻ ഓപ്പണർ തന്റെ സ്ഥാനം പിടിച്ചെടുക്കുകയായിരുന്നു.

Stories you may like

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

ഒടുവിൽ തന്റെ മുപ്പതാം വയസ്സിൽ 2016 ജൂൺ 15-ന് ഹരാരെയിൽ വെച്ച് എം.എസ്. ധോണിയിൽ നിന്ന് ഇന്ത്യയുടെ 214-ാം നമ്പർ ഏകദിന ക്യാപ്പ് ഫൈസ് ഫസൽ ഏറ്റുവാങ്ങി. ആ നിമിഷത്തിൽ കണ്ണീരണിഞ്ഞ അദ്ദേഹത്തെ സഹതാരങ്ങൾ തമാശയോടെ ആശ്വസിപ്പിച്ചപ്പോൾ, താൻ ഇതുവരെ കളിച്ചതുപോലെ സ്വാഭാവികമായി കളിക്കാനാണ് ധോണി ഉപദേശിച്ചത്. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ കെ.എൽ. രാഹുലിനൊപ്പം ഓപ്പൺ ചെയ്യാനിറങ്ങിയ ഫസൽ പുറത്താകാതെ 61 പന്തിൽ 7 ഫോറും ഒരു സിക്സും സഹിതം 55 റൺസ് നേടി ഇന്ത്യയെ 10 വിക്കറ്റിന്റെ ചരിത്ര വിജയത്തിലേക്ക് നയിക്കുകയും വിജയ റൺ നേടുകയും ചെയ്തു. എന്നാൽ ആ കരിയർ അവിടെ അവസാനിച്ചു. മോശം ഫോം കൊണ്ടോ പരാജയങ്ങൾ കൊണ്ടോ അല്ല, മറിച്ച് സീനിയർ താരങ്ങൾ തിരിച്ചെത്തിയതോടെ ദേശീയ ടീമിൽ നിന്ന് അദ്ദേഹം വീണ്ടും പൂർണ്ണമായി ഒഴിവാക്കപ്പെടുകയായിരുന്നു. തനിക്ക് ലഭിച്ച ആ ഒരേയൊരു മത്സരത്തിൽ അർദ്ധസെഞ്ച്വറിയുമായി പുറത്താകാതെ നിന്നിട്ടും പിന്നീട് ഒരിക്കൽ പോലും ഇന്ത്യൻ ജഴ്സി അണിയാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.

എന്നാൽ ദേശീയ ടീമിൽ നിന്ന് തഴയപ്പെട്ടതോടെ ഫൈസ് ഫസലിന്റെ പ്രകടനം കൂടുതൽ ശക്തമാവുകയാണുണ്ടായത്. വിദർഭയുടെ നായകനായി മാറി 2017-18 സീസണിൽ 912 റൺസ് വാരിക്കൂട്ടിയ അദ്ദേഹം, റിഷഭ് പന്ത് നയിച്ച ഡൽഹിയെ ഫൈനലിൽ പരാജയപ്പെടുത്തി വിദർഭയ്ക്ക് ചരിത്രത്തിലെ ആദ്യ രഞ്ജി ട്രോഫി കിതപ്പ് സമ്മാനിച്ചു. തുടർവർഷങ്ങളിലും ആ വിജയം ആവർത്തിച്ച് വിദർഭയെ ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻമാരാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. 2024-ൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ 9,184 ഫസ്റ്റ് ക്ലാസ് റൺസും 24 സെഞ്ച്വറികളും തന്റെ പേരിൽ കുറിച്ച ഫൈസ് ഫസൽ, വിദർഭയുടെ എക്കാലത്തെയും മികച്ച ഇതിഹാസ താരമായി മാറി. ഇന്ത്യ ഒരേയൊരു അവസരം മാത്രം നൽകി കൈവിട്ടിട്ടും, തളരാത്ത പോരാട്ടവീര്യംകൊണ്ട് ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ സുവർണ്ണ ലിപികളിൽ തന്റെ പേരെഴുതിച്ചേർത്താണ് ഈ ദുരന്തനായകൻ പടിയിറങ്ങിയത്.

Tags: bcciMS Dhoniindian cricketFaiz Fazal
Share
Tweet
Send
Share

Latest stories from this section

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

ക്ലാസിന്റെ പര്യായം രോഹിത്, സ്വാഭാവിക പ്രതിഭയുടെ മാസ്മരികത സഞ്ജു; ഒറ്റ പ്രകടനം മതി റേഞ്ച് അറിയാൻ

Latest News

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies