തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് നുണപ്രചരണം നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ 31 കേസുകള്‍ കോടതിയിലുണ്ടെന്ന് വിഎസ് പ്രചരിപ്പിക്കുന്നു,ഒരൊറ്റ കേസുപോലും ഇല്ലെന്നതാണ് വാസ്തവം. 18 മന്ത്രിമാര്‍ക്കെതിരെ 136 കേസുണ്ടെന്നതും പച്ചക്കള്ളം. വിഎസ് മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കണ്ണൂരിലെ ധര്‍മടത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ വിഎസ് രൂക്ഷമായി വിമര്‍ശിച്ചത്. യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരില്‍ ആകെ 136 അഴിമതിക്കേസുകളുണ്ട്. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളാണ് ഉള്ളത്. 2920 ഏക്കര്‍ ഭൂമിയാണ് യുഡിഎഫ് അനധികൃതമായി പതിച്ചുനല്‍കിയത്. മന്ത്രിസഭയിലെ ഒരു വനിതാഅംഗം ഒഴികെ ബാക്കിയെല്ലാവരും അഴിമതിക്കാരാണ്. ഈ കൂട്ടരാണ് അഴിമതി രഹിത ഭരണം കാഴ്ചവെക്കും എന്ന പ്രഖ്യാപനം നടത്തിയത്. ഇതു കേട്ടാല്‍ മലയാളികള്‍ ചിരിച്ചുമണ്ണുകപ്പുമെന്നും വിഎസ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിമാരും അവര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണവും പറഞ്ഞായിരുന്നു വിഎസിന്റെ ധര്‍മടത്തെ പ്രസംഗം.
Discussion about this post