Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

by Brave India Desk
Oct 17, 2026, 10:51 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

INDരോഹിത് ശർമ്മ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് വരെ യശസ്വി ജെയ്‌സ്വാളിന് ഇന്ത്യൻ ഏകദിന ടീമിൽ സ്ഥിരസ്ഥാനം ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നേക്കാമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. നവംബർ നാല് മുതൽ ഓക്‌ലൻഡിൽ ആരംഭിക്കുന്ന ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ജെയ്‌സ്വാളിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് അശ്വിന്റെ പ്രതികരണം. നിലവിലെ ഫോം പരിഗണിച്ച് യുവ താരം വൈഭവ് സൂര്യവംശിയെയും സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനായി അവസാന രണ്ട് ഏകദിനങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ ജെയ്‌സ്വാളിന് അവസരം നൽകണമായിരുന്നുവെന്നും തുടർച്ചയായ അവഗണന താരത്തിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലായ ‘അഷ് കി ബാത്തി’ൽ വ്യക്തമാക്കി.

രോഹിത് ശർമ്മ 50 ഓവർ ലോകകപ്പിന് ശേഷം വിരമിച്ചാൽ മാത്രമേ ജെയ്‌സ്വാളിന് ടീമിൽ ഇടം ലഭിക്കൂ എന്നാണ് കരുതുന്നതെന്നും, നിലവിലെ ഫോം വച്ച് സെലക്ടർമാർ വൈഭവ് സൂര്യവംശിയെപ്പോലും പരിഗണിച്ചേക്കാമെന്നും അശ്വിൻ ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യ വിജയിച്ച 2024-ലെ ട്വന്റി20 ലോകകപ്പ് ടീമിൽ ബാക്കപ്പ് ഓപ്പണറായിരുന്ന ജെയ്‌സ്വാളിനോട് സെലക്ടർമാർ അനീതിയാണ് കാണിക്കുന്നത്. ലോകകപ്പ് കഴിഞ്ഞ് ഇത്രയും നാളായിട്ടും അദ്ദേഹം ഇപ്പോഴും ഒരു ബാക്കപ്പ് ഓപ്പണറായി തുടരുകയാണ്, നിലവിൽ ടീമിന്റെ പദ്ധതികളിൽ പോലും താരം ഉൾപ്പെടുന്നില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Stories you may like

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

തുടർച്ചയായ അവസര നിഷേധം ജെയ്‌സ്വാളിന്റെ ബാറ്റിംഗ് പ്രകടനത്തെയും ആത്മവിശ്വാസത്തെയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. മുൻപ് റൺ മെഷീനായിരുന്ന ജെയ്‌സ്വാൾ കഴിഞ്ഞ രണ്ടുമൂന്ന് വർഷങ്ങളിലെപ്പോലെ അല്ല ഇപ്പോൾ ബാറ്റ് ചെയ്യുന്നത്. അത്തരത്തിൽ ആത്മവിശ്വാസം തകരുമ്പോൾ സാധ്യമാകുന്ന ഇടങ്ങളിലെല്ലാം അവസരം നൽകി താരത്തെ പിന്തുണയ്ക്കേണ്ടത് ടീം മാനേജ്‌മെന്റിന്റെയും സെലക്ടർമാരുടെയും ഉത്തരവാദിത്തമാണ്. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റിന് ശേഷം ജെയ്‌സ്വാൾ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എല്ലാ ഫോർമാറ്റിലും മികച്ച ഫോമിൽ റൺസ് അടിച്ചുകൂട്ടിയിരുന്ന അപൂർവ്വ പ്രതിഭയായ ജെയ്‌സ്വാളിനെ ബിസിസിഐ കൃത്യമായി പരിചരിക്കേണ്ടതുണ്ടെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. അടുത്തിടെ രഞ്ജി ട്രോഫിയിൽ ചണ്ഡീഗഢിനെതിരായ മത്സരത്തിൽ മുംബൈക്കായി കളിച്ച ജെയ്‌സ്വാൾ 13 പന്തുകൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.

Tags: indian cricketrohit sharmaJaiswal
Share
Tweet
Send
Share

Latest stories from this section

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

“350 പന്തിൽ അൻപത് റൺസ്”; ക്ഷമയുടെ അതിരുകൾ കടന്ന് ടെസ്റ്റ് ചരിത്രത്താളിൽ ഇടംപിടിച്ച അപൂർവ്വ റെക്കോർഡ്

Latest News

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഗാർക്കർക്ക് പകരം വസീം ജാഫർ? ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിയിലേക്ക് മുൻ ഓപ്പണറും

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies