ഡല്‍ഹി: മാതൃക രാഷ്ട്രീയ പ്രവര്‍ത്തനം എന്തെന്ന് തെളിയിക്കുമെന്ന് രാജ്യസഭ എംപിയായി നോമിനേറ്റ് ചെയ്ത സുരേഷ്ഗോപി പ്രതികരിച്ചു. കെ.കരുണാകരനും ഒ.രാജഗോപാലുമാണ് തന്റെ മാതൃകകള്‍. എന്‍എഫ്ഡിസി അധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ടപ്പോഴുണ്ടായ അവഹേളനങ്ങള്‍ മിണ്ടാതെ സഹിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
നോമിനേറ്റഡ് എംപിയായി പ്രവര്‍ത്തിച്ചു തെളിയിക്കും. ഇതിനു മുകളിലേക്കുള്ള സ്ഥാനങ്ങളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും സുരേഷ് ഗോപി ഡല്‍ഹിയില്‍ പറഞ്ഞു. അടുത്ത ദിവസം രാജ്യസഭ എംപിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യും
Discussion about this post