തിരുവനന്തപുരം: പി. ജയരാജന്റെ വിവാദ പ്രസംഗത്തെില്‍ മുന്നറിയിപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്ത്. നേതാക്കള്‍ വാക്കിലും പ്രവൃത്തിയിലും ശ്രദ്ധിക്കണമെന്ന് എം.എ ബേബി പറഞ്ഞു. പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ അറിയാതെ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജയരാജന്റെ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ബേബി.
നേതാക്കള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രനും ഇന്നു രാവിലെ പറഞ്ഞിരുന്നു. അക്രമത്തെ ന്യായീകരിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല. ആരും അക്രമത്തെ ന്യായീകരിക്കില്ല. അക്രമങ്ങള്‍ക്കെതിരെ പറയാന്‍ കോണ്‍ഗ്രസിനു യോഗ്യതയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
Discussion about this post