വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണത്ത് ബയോ ഡീസല്‍ പ്ലാന്റില്‍ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയില്‍ ദവാഡയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സംഭവമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ബയോമാക്സ് ഫ്യുവല്‍ ലിമിറ്റഡിന്റെ (ബിഎഫ്എല്‍) പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. സംഭരണ സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ഇവിടെ സാധാരണ നിലയില്‍ ആരുമുണ്ടാകാറില്ലയ ഇത് അപകടത്തിന്റെ തീവ്രത കുറച്ചു. അഗ്നിശമനസേനയുടെ 11 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചതെന്ന് ജില്ലാ അഗ്നിശമനസേന തലവന്‍ ജെ.എം. റാവു പറഞ്ഞു.
Discussion about this post