കോട്ടയം: പിറവം മണ്ഡലം തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ യുഡിഎഫ് സര്‍്ക്കാരിനെയും ഉമ്മന്‍ചാണ്ടിയെയും കടന്നാക്രമിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഉപയോഗിച്ചത് ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തല അയച്ചതെന്ന പേരില്‍ പ്രചരിച്ച കത്ത്. ഈ കത്തിലെ ഓരോ വരിയും വായിച്ചായിരുന്നു വിഎസ് ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചത്. യുഡിഎഫ് ഭരണം രമേശ് ചെന്നിത്തലയ്ക്ക് പോലും അസഹനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയെ പറ്റി ഇടത് നേതാക്കള്‍ നടത്തുന്ന എതിര്‍പ്പ് രമേശ് ചെന്നിത്തലയ്ക്കും ഉണ്ടായിരുന്നു. അതുകൊണ്ടാണ് സഹികെട്ട് ഉമ്മന്‍ചാണ്ടിയുടെ അഴിമതിയെക്കുറിച്ച് സോണിയാ ഗാന്ധിയ്ക്ക് കത്തെഴുതിയതെന്നും വിഎസ് പറഞ്ഞു.
മെത്രാന് കായലടക്കം അനവധ നിരവധി പ്രദശേങ്ങള്‍ സ്വന്തക്കാര്‍ക്ക് പതിച്ചു കൊടുക്കുകയാണ് ഉമ്മന്‍ചാണ്ടി. അധികാരം നഷ്ടപ്പെടാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഉള്ള കാശ് വന്നോട്ടേയെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരിപാടി. ബാര്‍കോഴയടക്കമുള്ള വിഷയങ്ങളില്‍ കോടികളുടെ അഴിതിയാണ് നടന്നത്. അതിനാലൊക്കെ തന്നെയാണ് യുഡിഎഫിനെ ഇറക്കിവിട്ട് ഇടത് മുന്നണിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതെന്നും വിഎസ് പറഞ്ഞു.
Discussion about this post