ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്ഡ് ഇടപാടില്‍ ബി.ജെ.പി തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഇതിനൊന്നും തെളിവില്ലെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷ സോണിയാ ഗാന്ധി.രാജ്യസഭയില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു സോണിയ
രണ്ടു വര്‍ഷമായി അധികാരത്തിലുണ്ടായിട്ടും സര്‍ക്കാര്‍ എന്തു കൊണ്ടാണ് ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കാത്തത്. പൂര്‍ത്തിയാകുമ്പോള്‍ സത്യം പുറത്ത് വരും.തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് ഒരു തെളിവുമില്ല. ആളുകളെ വ്യക്തിപരമായി അപമാനിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗമാണിതെന്നും സാണിയ ഗാന്ധി ആരോപിച്ചു.
അഗസ്റ്റ വെസ്റ്റ്ലന്ഡ് ഇടപാടില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടെന്ന് സുബ്രഹ്മണ്യന് സ്വാമിയാണ് രാജ്യസഭയില്‍ ആരോപിച്ചത്. രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ആരോപണം.
Discussion about this post