ജോധ്പൂര്‍: രാജസ്ഥാനില്‍ 11-ാം ക്ലാസ് പാഠപുസ്തകത്തില്‍ അധ്യായമായി ആര്‍എസ്എസ് മുന്‍ സര്‍സംഘചാലകിന്റെ ലേഖനവും. പരിസ്ഥിതിസംരക്ഷണത്തെ കുറിച്ചു പഠിക്കുന്നതിനു വേണ്ടി അന്തരിച്ച കെ.എസ്. സുദര്‍ശന്‍ പരിസ്ഥിതിയെ കുറിച്ചെഴുതിയ ലേഖനമാണ് പാഠ്യവിഷയമായി ചേര്‍ത്തിരിക്കുന്നത്. സംസ്ഥാനത്തെ ബോര്‍ഡ് സെക്കന്ററി എഡ്യുക്കേഷന്റെ തീരുമാനപ്രകാരമാണ് നടപടി.
ലേഖനത്തില്‍ കെ.എസ്. സുദര്‍ശന്‍ രാഷ്ട്രീയ പാര്‍മര്‍ശങ്ങളോ, കാവി വത്ക്കരണവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളോ നടത്തുന്നില്ലെന്നു സംസ്ഥാന വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ ആശിഷ് സിസോദിയ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമാണ് അദ്ദേഹം ലേഖനം എഴുതിയിരിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
1998 ലും ഇതേ ലേഖനം പാഠ്യപദ്ധതിയില്‍ ചേര്‍ത്തിരുന്നെങ്കിലും രാഷ്ട്രീയ എതിര്‍പ്പുകളെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. വീണ്ടും ഇത്തവണ ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് ശരിയായ നടപടിയല്ലെന്നും വിദ്യാഭ്യാസത്തിലെ കാവിവത്കരണത്തിന്റെ ഭാഗമായാണെന്ന് ആരോപിച്ച് സംസ്ഥാന വിദ്യാഭ്യാസവകുപ്പിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു.
Discussion about this post