കഴിഞ്ഞ ദിവസം രതീഷിന്റെ മകളുടെ വിവാഹ ചടങ്ങില്‍ വച്ച് മമ്മൂട്ടി എംപിയായ നോമിനേറ്റ് ചെയ്ത നടന് സുരേഷ് ഗോപിയെ മൈന്‍ഡ് ചെയ്തില്ല എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയ വലിയ ചര്‍ച്ചയാക്കുന്നത്. തോളില്‍ തട്ടിയിട്ടും സുരേഷ് ഗോപിയെ മമ്മൂട്ടി അവഗണിച്ചുവെന്നതിന് കല്ല്യാണ വീഡിയൊ തെളിവാണ്.
തോളി തട്ടിയ സുരേഷ് ഗോപിയെ ഒന്നു മിന്നായം പോലെ നോക്കിയിട്ട് അപ്പുറത്ത് നിന്നും വന്ന ഒരു നടിയുടെ അടുത്തേക്ക് മമ്മൂട്ടി മുഖം തിരിച്ചു. താരത്തിന്റെ സ്വഭാവം അറിയുന്ന സുരേഷ്ഗോപി നിന്ന് നാണംകെടാന്‍ ശ്രമിച്ചതുമില്ലെന്ന് സിനിമാക്കാര് പറയുന്നു. വര്‍ഷങ്ങളായി തുടരുന്ന മമ്മൂട്ടിയുടെ പിണക്കം ഇപ്പോഴും മാറിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവമെന്നാണ് സംസാരം.
കോയമ്പത്തൂരില്‍ നിന്ന് വരുന്നതിനിടെ കാറിന്റെ അമിതവേഗതയെ പറ്റി സൂചിപ്പിച്ച സുരേഷ്ഗോപിയെ മമ്മൂട്ടി നടുറോഡില്‍ ഇറക്കി വിട്ടതിനെ തുടര്ന്നാരംഭിച്ചതാണ് ഇരുതാരങ്ങളും തമ്മിലുള്ള പ്രശനം. സുരേഷ് ഗോപി്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയതും പിണക്കം കൂട്ടി എന്നാണ് ഗോസിപ്പുകാര്‍ പറഞ്ഞിരുന്നത്. മമ്മൂട്ടി അഭിനയിച്ച ഭൂതകണ്ണാടി എന്ന ചിത്രത്തെ പിന്നിലാക്കിയാണത്രെ സുരേഷ്ഗോപി നല്ല നടനുള്ള പുരസ്ക്കാരം നേടിയത്. അവാര്‍ഡ് കിട്ടിയതിന് ശേഷം മമ്മൂട്ടിയെ വിളിച്ചുവെങ്കിലും പെരുമാറ്റം സുരേഷ്േെഗാപിയെ വേദനിപ്പിച്ചു. ഇതോടെ പിണക്കം കൂടി. ഇപ്പോള്‍ രാജ്യസഭാംഗമായതും മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് അണിയറ സംസാരങ്ങള്‍.
എന്തായാലും കല്ല്യാണ വേദിിലെ മമ്മൂട്ടിയുടെ പ്രകടനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കടുത്ത അസൂയയാണ് മമ്മൂട്ടിയ്ക്ക് എന്ന മട്ടിലുള്ള പ്രതികരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു.
[fb_pe url=”https://www.facebook.com/yuvraj.bharatiya/posts/1157381027639837″ bottom=”30″]
Discussion about this post