ഡല്‍ഹി: ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗന്ധിയെ തുറന്നുകാട്ടിയും അവതാരകനായ രാജ്ദീപ് സര്‍ദേശായിയുടെ വായടപ്പിച്ചും ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ഇന്ത്യാ ടുഡെയില്‍ നടന്ന രാത്രി ചര്‍ച്ചയിലായിരുന്നു സ്വാമിയുടെ മിന്നുന്ന പ്രകടനം. സോണിയാഗാന്ധിക്ക് ജനീവയിലും സൂറിച്ചിലുമുള്ള വിദേശബാങ്കുകളില്‍ അക്കൗണ്ടുകളുണ്ടെന്നും അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ അവര്‍ കോഴ വാങ്ങിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു.
എന്തടിസ്ഥാനത്തിലാണ് സ്വാമി ആരോപണമുന്നയിക്കുന്നതെന്ന് രാജ്ദീപ് സര്‍ദേശായി ആവര്‍ത്തിച്ചപ്പോള്‍ താന്‍ മുമ്പും ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും അവ തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞ് അവതാരകനെ നിലംപറ്റിച്ചു. സോണിയാഗാന്ധിയെ എന്തിനാണ് എപ്പോഴും പ്രതിരോധിക്കുന്നതെന്നും സുബ്രഹ്മണ്യന് സ്വാമി രാജ്ദീപ് സര്‍ദേശായിയോട് ചോദിച്ചു. ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരിലൊരാളാണ് ദേശായി.
https://www.youtube.com/watch?time_continue=7&v=b02A51feZz4
Discussion about this post