ഡല്‍ഹി: കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭരണഘടന മാത്രമെ അറിയുകയുള്ളുവെന്ന് രാജ്യസഭ എംപി സുബ്രഹ്മണ്യന് സ്വാമി. സ്വാമിയുടെ പരാമര്‍ശത്തിനതെിരെ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ രാജ്യസഭ ബഹളത്തില്‍ മുങ്ങി. അലിഗഡ് സര്‍വകലാശാലയെക്കുറിച്ച് മറ്റൊരു അംഗം സംസാരിക്കുന്നതിനിടെയാണ് സ്വാമി ഈ പരാമര്‍ശം നടത്തിയത്.
ബഹളത്തെത്തുടര്‍ന്ന് സ്വാമിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കുമെന്ന് ഉപാധ്യക്ഷന്‍ പി.ജെ കുര്യന് അറിയിച്ചു.
സുബ്രഹ്മണ്യന് സ്വാമി പാര്‍ലമെന്റില്‍ തെരുവ് പ്രസംഗം നടത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.ബിജെ.പിയുടെ രാജ്യസഭയിലേക്കുള്ള പുതിയ സമ്മാനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. രാജ്യസഭയില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ ദിവസം മാത്രമാണ് ഇന്ന്. രണ്ടു ദിവസം കൊണ്ട് രണ്ട് തവണ അദ്ദേഹത്തിന്റെ വാക്കുകള്‍ രേഖയില്‍ നിന്നൊഴിവാക്കി. 365 ദിവസത്തില്‍ ഇനി എത്ര തവണ ഇങ്ങനെ ഒഴിവാക്കേണ്ടി വരുമെന്ന് ആര്‍ക്ക് അറിയാം”. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചു.
കഴിഞ്ഞ ദിവസവും അഗസ്റ്റ് വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ സോണിയഗാന്ധിക്ക് പങ്കുണ്ടെന്ന സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു.
Discussion about this post