തിരുവനന്തപുരം: നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത നല്‍കിയെന്നും പണത്തിന്റെ കണക്ക് കാണിച്ചില്ലെന്നുമുളള പരാതി തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയതിന് പിന്നാലെ മന്ത്രി പി.കെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചു. നേരത്തെ മന്ത്രി പി.കെ ജയലക്ഷ്മിക്ക് എതിരായ സബ് കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. അയോഗ്യത സംബന്ധിച്ച തീരുമാനം ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. മൂന്നുവര്‍ഷത്തേക്ക് വിലക്ക് ഉള്‍പ്പെടെയുളള നടപടികളാകും ജയലക്ഷ്മിക്ക് നേരിടേണ്ടി വരുക. നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന തുടങ്ങി. 1647 പത്രികകളുടെ സൂക്ഷ്മപരിശോധനയാണ് നടക്കുന്നത്.
നാമനിര്‍ദേശ പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ മന്ത്രി പി.കെ ജയലക്ഷ്മിയ്‌ക്കെതിരെ കേസ് നിലവിലുണ്ട്. വിദ്യാഭ്യാസ യോഗ്യത ബിഎ ഡിഗ്രിയായി തെറ്റിദ്ധരിപ്പിച്ചെന്നും തിരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്താതെ പത്തുലക്ഷം രൂപ ബാങ്കില്‍നിന്ന് പിന്‍വലിച്ചെന്നും കാണിച്ചായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയിരുന്നത്.
നാലാം വട്ടം തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പത്തനാപുരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.ബി.ഗണേഷ്‌കുമാറിന്റെ വിദ്യാഭ്യാസയോഗ്യത താഴേക്കാണെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. 2001-ല്‍ മല്‍സരിക്കുമ്പോള്‍ ബികോം എന്നാണു സത്യവാങ്മൂലം നല്‍കിയിരുന്നത്. 2006ല്‍ കേരള സര്‍വകലാശാലയില്‍ നിന്നു ബികോം എന്നാണ് രേഖപ്പെടുത്തിയത്. 2011ല്‍ ബികോം പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നായിരുന്നു സത്യവാങ്മൂലത്തില്‍. ഇതാണ് പരാതിക്ക് അടിസ്ഥാനം
Discussion about this post