അഗസ്റ്റ വെസ്റ്റ് ലാന്‍ഡില്‍ കോണ്‍ഗ്രസിനെ കുരുക്കിലാക്കാന്‍ ബിജെപി. സോണിയഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ ശക്തമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ സോണിയാ ഗാന്ധി എല്ലാ സത്യവും തുറന്ന് പറയുക മാത്രമേ വഴിയുള്ളുവെന്ന് ഡോക്ടര്‍ സുബ്രഹ്മണ്യന് സ്വാമി മുന്നറിയിപ്പ് നല്കി. പല കാര്യങ്ങളും ഇനിയും പുറത്ത് വരും. അതിന് മുന്‍പ് സത്യം തുറന്ന് പറയുക മാത്രമാണ് സോണിയ്ക്ക് മുന്നിലുള്ള മാര്‍ഗ്ഗമെന്നാണ് സുബ്രഹ്മണ്യന് സ്വാമി പറയുന്നത്.
അലകസ് വെസ്റ്റ് ലാന്‍ഡ് അഴിമതിയുടെ എല്ലാ രേഖകളും പാര്‍ലമെന്റില്‍ ഹാജരാക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. എല്ലാ സത്യവും ഇതോടെ പുറത്ത് വരും എന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു.
നാലാം തിയതി പാര്‍ലമെന്റില്‍ അദ്ദേഹം പ്രസ്താവന നടത്തുന്നുണ്ട്. ബിജെപി എംപിമാര്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ശ്രദ്ധ ക്ഷണിക്കലിന് നോട്ടിസ് നല്‍കിയിരുന്നു.
വെള്ളിയാഴ്ച പാര്‍ലമെന്റ് വളയുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
Discussion about this post