ഡെറാഡൂണ്‍: വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പുറത്തുവിട്ട വിഡിയോയിലുള്ളത് താനാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. എന്നാല്‍, എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഹരീഷ് റാവത്ത് വിശദീകരിച്ചു്. കോഴ വാഗ്ദാനം ചെയ്‌തെന്ന് തെളിഞ്ഞാല്‍ തന്നെ പരസ്യമായി തൂക്കിലേറ്റാം. മാധ്യമ പ്രവര്‍ത്തകനുമായാണ് കൂടിക്കാഴ്ച നടത്തിയതെന്നും അതില്‍ എന്താണ് തെറ്റുള്ളതെന്നും റാവത്ത് ചോദിച്ചു.
നേരത്തെ ഹരീഷ് റാവത്ത് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതായി പറയുന്ന വിഡിയോ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പുറത്തുവിട്ടിരുന്നു. വിഡിയോ വ്യാജമാണെന്നും ബി.ജെ.പിയാണ് എം.എല്‍.മാര്‍ക്ക് കോഴ കൊടുത്തതെന്നുമായിരുന്നു റാവത്തിന്റെ വിശദീകരണം.
ഭരണപക്ഷത്തെ ഒമ്പത് എം.എല്‍.എമാര്‍ മറുകണ്ടം ചാടിയതോടെയാണ് ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. നിലവില്‍ സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാനം രാഷ്ട്രപതി ഭരണത്തില്‍ കീഴിലാണ്.
Discussion about this post