തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ 31 കേസുകള്‍ നിലവിലുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വി.എസ്. അച്യൂതാനന്ദന്. വിശദാംശങ്ങള്‍ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ കോടതിയില്‍ ബോധിപ്പിക്കുമെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പരാതി ആഭ്യന്തരമന്ത്രിയും വിജിലന്‍സ് ഡയറക്ടറും കൂടി നീട്ടിക്കൊണ്ടുപോകുന്നു. മെയ് 31 കഴിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ തൊപ്പി തലയിലില്ലാതെ കോടതികള്‍ കയറിയിറങ്ങാനേ സമയം കാണൂവെന്നും വിഎസ് പറയുന്നു.
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെതിരെ മാനഷ്ടക്കേസുമായി കോടതിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് കോടതിയെ രാഷ്ട്രീയക്കളിക്കുള്ള വേദിയാക്കരുതെന്ന് തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി താക്കീത് നല്‍കിയിരുന്നു. വിഎസിന്റെ തുടര്‍ പ്രസ്താവനകള്‍ വിലക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം തള്ളിയ കോടതി പരാതിയില്‍ വിശദീകരണം നല്കാന് വിഎസിന് സാവകാശം അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ 31 കേസുകളുണ്ടെന്ന വിഎസിന്റെ ധര്‍മ്മടം മണ്ഡലത്തിലെ പ്രസംഗത്തിനെതിരെയാണ് ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചത്.
[fb_pe url=”https://www.facebook.com/OfficialVSpage/posts/1586452808332219″ bottom=”30″]
Discussion about this post