തിരുവനന്തപുരം: പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. സമാനരീതിയില്‍ കേരളത്തിലും ഭരണം നിയന്ത്രിക്കുന്ന ശക്തിയായി ബി.ജെ.പി. മാറുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
എ.കെ. ആന്റണിയെ കേരളത്തിനു വേണ്ടി സംസാരിക്കാന്‍ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി അധികാരത്തിലേറിയാല്‍ കേരളത്തില്‍ വര്ഗ്ഗീയകലാപമുണ്ടാകുമെന്ന ആന്റണിയുടെ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം, എ.കെ. ആന്റണിയുടെ പ്രസ്താവന കേരളത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം ഊട്ടിയുറപ്പിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. വര്‍ഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന ആന്റണിക്കെതിരേ പൊലീസ് കേസെടുക്കണമെന്നും കുമ്മനം തിരുവനന്തപുരത്തു പറഞ്ഞു.
Discussion about this post