തിരുവനന്തപുരം: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിജിപി ജേക്കബ് തോമസ്. തന്റെ ഫേസ്ബുക്ക് പേജിലാണ് ജേക്കബ് തോമസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ആരെയും പേരെടുത്ത് വിമര്‍ശിക്കാത്ത പോസ്റ്റ് പക്ഷേ, സര്‍ക്കാരിനെ ഉന്നം വച്ചുള്ളതാണെന്ന് വ്യക്തം.
‘മേലോട്ട് വികസിക്കുന്ന നാട്ടില്‍ താഴെയുള്ള വീട്ടിലെ രോദനം നമുക്ക് കേള്‍ക്കണ്ടെ’ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
ജേക്കബ് തോമസ് ഫയര്‍ഫോഴ്്‌സ് തലവനായിരിക്കെ ഫഌറ്റുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലോകം മുഴുവന്‍ മുകളിലോട്ട് വളരുമ്പോള്‍ കേരളം താഴേക്ക് വളര്‍ന്നാല്‍ മതിയോയെന്നും ചോദിച്ചിരുന്നു. ഫഌറ്റുടമകള്‍ക്ക് അനുമതി നിഷേധിക്കുന്ന ഫയര്‍ഫോഴ്‌സ് നിലപാടിനെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Discussion about this post