ഉദുമ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്റെ വീഡിയോ പുറത്ത്. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യുഡിഎഫിന്റെ ബൂത്ത് തല കുടുംബയോഗത്തിലാണ് കള്ളവോട്ടിനായുള്ള പരസ്യമായ ആഹ്വാനം. പോളിംഗ് ശതമാനം ഉയര്‍ത്താന്‍ കള്ളവോട്ട് ആവശ്യമാണെന്ന് സുധാകരന് പ്രസംഗത്തില്‍ പറയുന്നു.
ഇതിനായി സ്വര്‍ഗത്തില്‍പോയവരും നരകത്തില്‍പോയവരും പുറത്തുള്ളവരും ഇവിടെ വോട്ട് ചെയ്യണം. 58 മുതല്‍ 73.5 ശതമാനം വരെ മാത്രം ശരാശരി പോളിങ്ങ് നടക്കുന്ന മണ്ഡലത്തിലെ 90 ശതമാനം പോളിംഗ് എന്നതാണ് നിങ്ങള്‍ക്കുള്ള ടാര്ജറ്റെന്നും കെ സുധാകരന് പ്രവര്‍ത്തകരോട് പറയുന്നു. എതിരാളികളോട് കള്ളവോട്ട് ചെയ്യരുതെന്ന് ഉപദേശിച്ച് നന്നാക്കാന്‍ കഴിയില്ല.
നരകത്തില്‍പോയവരും സ്വര്‍ഗത്തില്‍ പോയവരും അവര്‍ക്ക് വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ പടച്ചോന് അതിന് അയക്കുന്നവര്‍ ഇവിടെയും വന്ന് വോട്ട് ചെയ്യണം. നാട്ടിലില്ലാത്തവന് വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ ഇവിടെയും അങ്ങനെ ചെയ്യണമെന്നും സുധാകരന് ആഹ്വാനം ചെയ്യുന്നു. സ്വര്‍ഗത്തില്‍ പോയവരും നരകത്തില്‍ പോയവരും രാവിലെ ബൂത്തില്‍ എത്തി വോട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ 94 ശതമാനമൊക്കെയാണ് പോളിംഗ്. നമുക്ക് നമ്മുടെ വോട്ടുകള്‍ കൃത്യമായി പോള്‍ചെയ്യിക്കാന്‍ സാധിച്ചാലും അത് 75-80 ശതമാനത്തിലോ എത്തൂ. അങ്ങനെയെങ്കില്‍ കേരളത്തില്‍ രാഷ്ട്രീയ രംഗത്ത് നമുക്ക് പ്രതീക്ഷിനാകാത്തത് ഒക്കെ സംഭവിക്കുമെന്നും സുധാകരന് പറഞ്ഞു. കുടുംബയോഗത്തില്‍ പങ്കെടുത്തയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യമാണ് പുറത്തു വന്നത്.
https://youtu.be/SUNE3TUexpI
Discussion about this post