ഡല്‍ഹി: നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി മെഡിക്കല്‍, ഡെന്റല്‍ പ്രവേശനപ്പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങളെ ഈ വര്‍ഷത്തേക്കു ദേശീയ പൊതുപ്രവേശന പരീക്ഷയില്‍നിന്ന് (നീറ്റ്) ഒഴിവാക്കുന്നതിനുള്ള മാര്‍ഗം അറിയിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, സ്വകാര്യ മെഡിക്കല്‍, ഡെന്റല്‍ കോളജുകള്‍ നീറ്റ് പട്ടികയില്‍നിന്നു പ്രവേശനം നടത്തേണ്ടിവരുമെന്നു ജസ്റ്റിസ് അനില്‍ ആര്.ദവെ അധ്യക്ഷനായ ബെഞ്ച് സൂചിപ്പിച്ചു. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും സ്ഥാപനങ്ങളും സ്വകാര്യ കോളജുകളുടെ അസോസിയേഷനുകളും നല്കിയ ഇടക്കാല അപേക്ഷകളാണു കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
നീറ്റ് പരീക്ഷ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കിയ ഉത്തരവു വന്നതു കഴിഞ്ഞ 28ന് ഉച്ചതിരിഞ്ഞാണെന്നും അതിനു മുന്‍പേ കേരളത്തിലെ പരീക്ഷ കഴിഞ്ഞെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പല സംസ്ഥാനങ്ങളും പൊതുപ്രവേശന പരീക്ഷ നടത്തുകയോ പരീക്ഷയ്ക്കു തീയതി പ്രഖ്യാപിക്കുകയോ ചെയ്ത സാഹചര്യത്തില്‍ ഈ വര്‍ഷംതന്നെ നീറ്റ് നടപ്പാക്കുന്നത് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുമെന്ന വാദം കോടതി അംഗീകരിക്കുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. അപ്പോഴും, സ്വകാര്യ, ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്ക് ഇളവുനല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയും കോടതി നല്‍കുന്നുണ്ട്.
Discussion about this post