ഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്ക് പൊതുപ്രവേശനപരീക്ഷ (നീറ്റ്)യില്‍ ഇളവാകാമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. സ്വന്തമായി പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ഈ വര്‍ഷം ഇളവ് അനുവദിക്കാമെന്ന് സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ നടത്തുന്ന പരീക്ഷ അംഗീകരിക്കാനാവില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന പരീക്ഷകളുടെ അടിസ്ഥാനത്തില്‍ പ്രവേശനം സര്‍ക്കാര്‍ കോളജുകളിലേക്ക് മാത്രമാണ് നല്കാന് കഴിയുക. സ്വകാര്യ കോളജുകള്‍ക്കും കല്പിത സര്‍വകലാശാലകള്‍ക്കും നീറ്റ് നിര്‍ബന്ധമാക്കണം. ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
കേരളമടക്കം നിരവധി സംസ്ഥാനങ്ങളാണ് ഇതിനകം തന്നെ പൊതുപ്രവേശന പരീക്ഷ നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ഇളവുതേടി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.
Discussion about this post