കണ്ണൂര്‍: ശക്തമായ ത്രികോണമത്സരം നടക്കുന്ന കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നികളെ ഞെട്ടിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ എത്തി നില്ക്കുമ്പോള് ശക്തമായ മുന്നേറ്റമാണ് മൂന്ന് മുന്നണികളും കാഴ്ചവെക്കുന്നത്. അട്ടിമറി വിജയം നേടുമെന്നാണ് തലശ്ശേരിയിലെ എന്‍ഡിഎ വൃൃത്തങ്ങള്‍ പറയുന്നത്. സിപിഎമ്മിന്റെ കുത്തക മണ്ഡലത്തില്‍ ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശിതുടങ്ങിയെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
സിപിഎം സ്ഥാനാര്‍ത്ഥി കോടിയേരി ബാലകൃഷ്ണന് 26 ആയിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലം ഇത്തവണ തന്നെ തുണക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെപി അബ്ദുള്ള കുട്ടിയും പറയുന്നത്.
ശക്തമായി പ്രചരണരംഗത്തുള്ള ബിജെപി സ്ഥാനാര്‍ത്ഥി വി.കെ സജീവന് ഇത്തവണ അട്ടിമറി വിജയം നേടുമെന്നാണ് എന്‍ഡിഎ വൃത്തങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. തലശ്ശേരി നഗരസഭയില്‍ ആറ് വാര്‍ഡുകളില്‍ ജയിച്ച് കയറിയതും, മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളില്‍ വോട്ടിംഗ് ശതമാനം ഗണ്യമായി വര്ദ്ധിപ്പിക്കാനായതുമാണ് ബിജെപിയുടെ പ്രതീക്ഷയ്ക്ക് പിന്നില്‍. തലശ്ശേരി നഗരസഭയില്‍ തന്നെ 13 വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 30 വോട്ടുകള്‍ക്ക് താഴെയായിരുന്നു തോല്‍വിയുടെ മാര്‍ജിന്‍. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്ന് ഇരുപത്തയ്യായിരത്തിലധികം വോട്ടുകള്‍ ബിജെപി നേടിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇത് ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബിഡിജെഎസ്് മുന്നണിയുടെ ഭാഗമായത് വലിയ തോതില്‍ മാറ്റമുണ്ടാക്കുമെന്നാണ് മറ്റൊരു വിലയിരുത്തല്‍.
ബിജെപി സ്ഥാനാര്‍ത്ഥി സജീവന് മണ്ഡലത്തില്‍ ഒരു അപരസ്ഥനാര്ത്ഥിയുണ്ട് ഇത്തവണ. അപകടം മണത്ത സിപിഎം അപരനുമായി ഇറ്ങ്ങിയിരിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം.
സിപിഎമ്മിനകത്തുള്ള വിഭാഗീയത തുടരുന്നതും ബിജെപി ക്യാമ്പിന് ഉണര്‍വ്വ് പകര്‍ന്നിട്ടുണ്ട്. എഎന്‍ ഷംസീറിനെ അംഗീകരിക്കില്ലെന്ന് പരസ്യമായി പറഞ്ഞ് സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ ഇപ്പോഴും പ്രചരണരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്. പാര്‍ട്ടി യോഗങ്ങളില്‍ ഇപ്പോഴും ഭിന്നത പ്രകടമാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എപി അബ്ദുള്ളക്കുട്ടിയും പ്രചരണത്തില്‍ സജീവമാണ്. സിപിഎമ്മിന്റെ അക്രമണ രാഷ്ട്രീയത്തെ തുറന്ന് കാട്ടിയാണ് യുഡിഎഫിന്റെ പ്രചരണം. അബ്ദുള്ളക്കുട്ടിക്കെതിരെ രണ്ട് തവണ ആക്രമണം ഉണ്ടായതും സിപിഎമ്മിനെതിരെ പ്രചരണായുധമാക്കിയിട്ടുണ്ട്. ഇത്തവണ സിപിഎം മേധാവിത്വം തകര്‍ക്കാന്‍ കഴിയുമെന്നാണ് അബ്ദുള്ളക്കുട്ടിയുടെ കണക്ക് കൂട്ടല്‍.
അതേസമയം അബ്ദുള്ളക്കുട്ടി പരമാവധി വോട്ടുകള്‍ പിടിക്കുന്നത് ഗുണം ചെയ്യുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു, വോട്ടുകള്‍ കൃത്യമായി മൂന്ന് മുന്നണികള്ക്കുമാി വിഭജിക്കുമ്പോള്‍ അത് ബിജെപിയ്ക്ക് ഗുണാകുമെന്നാണ് അവരുടെ കണക്ക് കൂട്ടല്‍. യുവ വോട്ടര്‍മാരുടെ വലിയോരു പിന്തുണയും ബിജെപി സംസ്ഥാന നേതാക്കളില്‍ ഒരാളായ സജീവനുണ്ട്.
അതേസമയം ഇടത് കുത്തക തകര്‍ക്കാനുള്ള കരുത്ത് ആര്‍ക്കും ഇവിടെ ഇല്ലെന്നാണ് കണക്കുകള്‍ നിരത്തി സിപിഐഎം പറയുന്നത്. ഭൂരിപക്ഷം മുന്‍വര്‍ഷത്തേക്കാള്‍ അല്പം കുറഞ്ഞാലും ജയിച്ചു കയറുമെന്നാണ് അവകാശവാദം.
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂര്‍, ന്യൂ മാഹി, പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് തലശ്ശേരി നിയമസഭാമണ്ഡലം. സി.പി.ഐ(എം) കുത്തകയാക്കി വച്ചിരിക്കുന്ന മണ്ഡലമാണിത്. മണ്ഡലം രൂപീകൃതമായ ശേഷം കമ്മ്യൂണിസ്റ്റുകാര്‍ ഒഴികെ ആരും ഇവിടെ ജയിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ചരിത്രം മാറുമെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അവകാശവാദം.
Discussion about this post