ബിജെപിയുടെ ശക്തി മുഖ്യമന്ത്രി തിരിച്ചറിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പല മണ്ഡലങ്ങളിലും ബിജെപിയും യുഡിഎഫുമായാണ് പ്രധാനമത്സരമെന്ന് കുട്ടനാട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.
വിഷയത്തില്‍ എ,കെ ആന്റണിയാണ് മറുപടി പറയേണ്ടത്. എല്‍ഡിഎഫും-യുഡിഎഫും തമ്മിലുള്ള ബന്ധം മറച്ച് വെക്കുന്നതിനാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. രണ്ട് കൂട്ടരും ബിജെപിയെ കുറ്റപ്പെടുത്തി രംഗത്ത് വരുന്നതിന് പിന്നില്‍ ബിജെപിയ്ക്കുള്ള ജന പിന്തുണയിലുള്ള ആശങ്കയാണെന്നും കുമ്മനം പറഞ്ഞു
Discussion about this post