കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്ളക്സ് കത്തിച്ചു. പിണറായി വിജയന്റെ വീടിന് സമീപത്ത് മതിലിനോട് ചേര്‍ത്തുവെച്ച ബോര്‍ഡാണ് കത്തിച്ചത്. ഏകദേശം 350 മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഫ്ലക്സുകളാണ് നശിപ്പിച്ചത്.
പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ അടങ്ങിയ ഫ്ലക്സ് ബോര്‍ഡായിരുന്നു ഇത്. പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഫ്ളക്സ് ബോര്‍ഡുകള്‍ പൂര്‍ണമായും നശിപ്പിച്ച ശേഷം സമീപത്ത് വെച്ച് കത്തിക്കുകയായിരുന്നു. പിണറായി വിജയന്റെ വീട്ടില്‍നിന്ന് വെറും 20 മീറ്റര്‍ അകലെയാണ് സംഭവം നടന്നത്.
ഫ്ളക്സ് ബോര്‍ഡ് നശിപ്പിക്കപ്പെട്ട കാര്യം ശ്രദ്ധയില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന
ആര്‍എസ്എസ് പ്രചാരകന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തി.നരേന്ദ്രമോദി ആര്‍എസ്എസ് പ്രചാരകനാണെന്നും പിണറായി പറഞ്ഞു.
Discussion about this post