കട്ടപ്പന: എല്‍ഡിഎഫ് പ്രതിപക്ഷത്തിന്റെ കടമ ആത്മാര്‍ഥമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ സോളാര്‍, ബാര്‍ വിഷയങ്ങള്‍ ഇത്രയും വഷളാകില്ലായിരുന്നുവെന്ന് സുരേഷ് ഗോപി എംപി. ഇടുക്കി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജുമാധവനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ കഴിവുകേട് കൗശലക്കാരനായ ഉമ്മന്‍ചാണ്ടി നല്ലതുപോലെ വിനിയോഗിക്കുകയായിരുന്നു. ഒരേ പടലയിലെ പഴങ്ങള്‍ പോലെയാണ് ഇരുമുന്നണികളും പ്രവര്‍ത്തിക്കുന്നത്.
മലയാളികള്‍ മറ്റുള്ളവരുടെ മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയില്‍ ഇരു മുന്നണികളെന്നും കേരളത്തെ കൊണ്ടെത്തിച്ചു. മത പ്രീണന നയമാണ് ഇരു മുന്നണികളും സ്വീകരിച്ചുപോരുന്നത്. മതമോ വിശ്വാസ കേന്ദ്രങ്ങളോ അല്ല ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇടതു-വലതു മുന്നണികളാണ്. എല്ലാ ഭാരതീയരെയും തുല്ല്യരായി കണ്ടുകൊണ്ടുള്ള ഭരണമാണ് മോദി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണത്തിനുള്ള അംഗീകാരമായി മാറണം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Discussion about this post