ഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ(നീറ്റ്)യുടെ മെയ് ഒന്നിലെ ആദ്യഘട്ടം പരീക്ഷയെഴുതിയവര്‍ക്കും ജൂലൈ 24-ലെ രണ്ടാംഘട്ട പരീക്ഷയെഴുതാമെന്ന് സുപ്രീംകോടതി വാക്കാല്‍ പറഞ്ഞു. ഒമ്പത് പ്രാദേശിക ഭാഷയില്‍ ചോദ്യപ്പേപ്പര്‍ നല്‍കുന്ന കാര്യവും പരിഗണിക്കാന്‍ പരീക്ഷാ നടത്തിപ്പുകാരായ സിബിഎസ്ഇക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അന്തിമ ഉത്തരവ് ഇന്ന് വൈകിട്ടു മാത്രമേ പുറപ്പെടുവിക്കൂ. സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുടെയും സിബിഎസ്ഇയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അഭിപ്രായം കേട്ടശേഷമായിരിക്കും
ഇത്. മലയാളത്തിലും ചോദ്യപ്പേപ്പര്‍ വേണമെന്ന ആവശ്യം കേരളം ഉന്നയിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം ഇതില്ലായിരുന്നതിനാല്‍ സുപ്രീംകോടതി ഇത് അംഗീകരിച്ചില്ല. പ്രാദേശിക ഭാഷയില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കേണ്ടിവന്നാല്‍ രണ്ടാം ഘട്ടത്തിന്റെ സമയക്രമം നീട്ടേണ്ടിവരുമെന്ന് സിബിഎസ്ഇ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ക്് ഇളവ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ പട്ടികയില്‍നിന്ന് പ്രവേശനം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
Discussion about this post