അഹമ്മദാബാദ്: നരേന്ദ്രമോദിയുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി ഉന്നയിച്ച ആരോപണത്തിന് മറുപടി പറഞ്ഞ് ഗുജറാത്ത് സര്‍വ്വകലാശാല ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പേരില്‍ മാറ്റം വരുത്തിയിരുന്നുവെന്ന് ഗുജറാത്ത് സര്‍വകലാശാല അറിയിച്ചു.
ബിരുദ സര്‍ട്ടിഫിക്കറ്റില്‍ പേരിനൊപ്പം ചേര്‍ത്തിരുന്ന കുമാര്‍ എന്ന പേര് ബിരുദാനന്തര ബിരുദമെടുത്തപ്പോള്‍ ഉപയോഗിച്ചിരുന്നില്ല. അപേക്ഷ നല്കിയപ്പോള് നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് മോദിയെന്ന് ആയിരുന്നു. എന്നാല്‍ രണ്ടാം വര്ഷപരീക്ഷയ്ക്ക് നല്‍കിയിരുന്ന അപേക്ഷയില്‍ പേര് നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന് മാറ്റിയിരുന്നു. ഇതിനാലാണ് സര്‍ട്ടിഫിക്കറ്റില്‍ പേരില്‍ മാറ്റം വന്നതിനു കാരണമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു.
അന്ന് കംപ്യൂട്ടറൈസ്ഡ് സിസ്റ്റം ഇല്ലാതിരുന്നു.അതാണ് പേരിലെ മാറ്റം ശ്രദ്ധയില്‍പ്പെടാതിരുന്നത്. ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. കംപ്യൂട്ടറൈസ്ഡ്ആയതിനാല് അപേക്ഷ നല്‍കുമ്പോഴത്തെ പേരുതന്നെയാണ് പരീക്ഷ സമയത്തും ഉപയോഗിക്കുകയെന്നും വൈസ് ചാന്‍സലര്‍ മഹേഷ് പട്ടേല്‍ പറഞ്ഞു. എംഎ ആദ്യവര്‍ഷം 400ല്‍ 237 മാര്‍ക്കാണ് മോദി നേടിയിരുന്നത്. രണ്ടാം വര്‍ഷം 262 മാര്‍ക്കും ലഭിച്ചു. 1981ല്‍ വിദൂരപഠനത്തിലാണ് മോദി പ്രവേശനം നേടിയത്. 1983ല്‍ ഒന്നാം ക്ലാസ് മാര്‍ക്ക് വാങ്ങി പാസാകുകയും ചെയ്തുവെന്നും വിസി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ ബിരുദപഠനവുമായി ബന്ധപ്പെട്ട രേഖകള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയും പുറത്തുവിട്ടിരുന്നു. 1979ലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആണത്. ബിഎ സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര കുമാര്‍ ദാമോദര്‍ദാസ് മോദി എന്നാണു പേര്. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നു ലഭിച്ചതെന്നു പറയുന്ന ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റില്‍ ഇതു നരേന്ദ്ര ദാമോദെര്ദാസ് മോദി എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
Discussion about this post