ഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രധന മന്ത്രി അരുണ്‍ ജയ്റ്റ്ലി. അതുകൊണ്ടാണ് സംസ്ഥാന ബജറ്റ് പാര്‍ലമെന്റ് പാസാക്കുന്നത്. ഈ വിഷയത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതിയെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഭയ്ക്ക് അകത്തും പുറത്തും പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതിയെക്കുറിച്ച് സംസാരിക്കും. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വായ മൂടികെട്ടാനാകില്ല. ഒരു രാഷ്ട്രീയ നേതാവിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിച്ചാല്‍ അതിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കാന്‍ പറ്റുമോയെന്നും ജയ്റ്റ്ലി ചോദിച്ചു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്ക്കുമെതിരെ കോണ്‍ഗ്രസ് നല്കിയ അവകാശലംഘനത്തിന നോട്ടിസിന് മറുപടി പറയുകയായിരുന്നു ജയ്റ്റ്ലി. മോദിയുടെ തിരുവനന്തപുരം പ്രസംഗവും മനോഹര്‍ പരീക്കറുടെ മാധ്യമപ്രസ്താവനകളും ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ പാര്‍മെന്റില്‍ നടന്ന ചര്‍ച്ച പറയാത്തകാര്യങ്ങള്‍ പുറത്തുപറഞ്ഞുവെന്നാണ് കോണ്‍ഗ്രസ് ആരോപണം.
Discussion about this post