ഡല്‍ഹി: പാമൊലിന്‍ കേസില്‍ വിചാരണ തുടരണമെന്ന് സുപ്രീംകോടതി. കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കാനാവില്ല. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷന് പി.ജെ. തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ എന്നിവരുടെ ഹര്‍ജികള്‍ കോടതി തള്ളി. സര്‍്ക്കാര്‍ അഭിഭാഷകന് തെറ്റിദ്ധരിപ്പിച്ചെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
നേരത്തേ, കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം വിജിലന്‍സ് കോടതി തള്ളുകയും അതു പിന്നീട് കേരള ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ കേസ് അനന്തമായി നീട്ടി പ്രതികളെ രക്ഷപെടുത്താനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസിന്റെ അഭിഭാഷകന് സുപ്രീംകോടതിയില്‍ വാദിച്ചു. തുടര്‍ന്ന് ഈ കേസിന്റെ യഥാര്‍ത്ഥ സ്ഥിതിയെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനായ രമേശ് ബാബുവിനോട് കോടതി ആരാഞ്ഞു. ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണനയിലാണെന്നാണ് അഭിഭാഷകന് കോടതിയില്‍ പറഞ്ഞത്.
തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച കോടതി അങ്ങനെയൊരു ഹര്‍ജി ഹൈക്കോടതിക്കു മുന്നിലില്ലെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോയെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ ചോദിച്ചത്. ആരാണ് സര്‍ക്കാര്‍ അഭിഭാഷകന് ഇത്തരം വിവരങ്ങള്‍ നല്‍കുന്നതെന്നും കോടതി ചോദിച്ചു. ഈ ഘത്തില്‍ ആരെയും കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സുപ്രീംകോടതി ഇത്തരം കേസുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമനടപടികള്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
Discussion about this post