ഡല്‍ഹി: മോദി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനം തുടരുന്നതിനിടെ വിദേശകാര്യമന്ത്രിയെ പ്രശംസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മാര്‍ച്ചില്‍ നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ സന്തോഷ് ഭരദ്വാജിന്റെ മോചനത്തിനു പിന്നാലെയാണ് സുഷമ സ്വരാജിനെ പ്രശംസിച്ച് കേജരിവാള്‍ രംഗത്തെത്തിയത്. സുഷമാജി മികച്ച കാര്യമാണ് ചെയ്തത്-കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. സന്തോഷിന്റെ മോചനവിവരം സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
വിദേശകാര്യമന്ത്രിയെ അഭിനന്ദിക്കുന്നതിനു തൊട്ടുമുമ്പ് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ മോദി സര്‍ക്കാര്‍ മാപ്പു പറയണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post