വയനാട്: ആദിവാസി നേതാവ് സി.കെ ജാനുവിനെ ജയിപ്പിച്ച് നിയമസഭയില്‍ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കമ്മ്യൂണിസ്റ്റ് ചിന്തകനും, ഇടത്പക്ഷ സഹയാത്രികനുമായ സിവിക് ചന്ദ്രന്. പുറത്ത് നടക്കുന്ന സമരങ്ങളുടെ തുടര്‍ച്ച നിയമസഭയിലും എത്തേണ്ടതുണ്ട്. അതിന് സി.കെ ജാനുവിനെ പോലുള്ള ഒരാള്‍ നിയമസഭയിലെത്തണമെന്നും എഴുത്തുകാരന് കൂടിയായ സിവിക് ചന്ദ്രന് പറഞ്ഞു.
അധസ്ഥിതര്‍ക്ക് വേണ്ടിയുള്ള പോരാട്ടം നിയമസഭയിലുമെത്തണം. കെ.ആര് ഗൗരിയമ്മയ്ക്ക് ശേഷം കേരള കണ്ട മികച്ച വനിത നേതാവാണ് സി.കെ ജാനുവെന്നും സിവിക് ചന്ദ്രന് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ ജാനുവിനെ വിജയിപ്പിക്കണമെന്നും സിവിക് ചന്ദ്രന് ആവശ്യപ്പെട്ടു.
ദളിത് സമരമുഖങ്ങളില്‍ സജീവമായ സിവിക് ചന്ദ്രനെ പോലെയുള്ള സാംസ്ക്കാരിക നായകരുടെ പിന്തുണ സി.കെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകര്‍ന്നിട്ടുണ്ട്
വീഡിയൊ-
https://www.youtube.com/watch?v=3Efz2vs9EE8&feature=youtu.be
Discussion about this post