ആലുവ: പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതിയെ തിരിച്ചറിയാന്‍ സാധിക്കുന്ന നിര്‍ണായക ശാസ്ത്രീയ തെളിവ് പൊലീസിന് ലഭിച്ചു.പ്രതിയുടെ ഡിഎന്‍എ പരിശോധനഫലമാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ കസ്റ്റഡിയിലുള്ളവരുടെയുടെതുമായി ശാത്രീയപരിശോധന ഫലം യോജിക്കുന്നില്ലെന്നാണ് സൂചന.
ജിഷയുടെ ശരീരത്തില്‍ കൊലപാതകി കടിച്ച പാടുണ്ടായിരുന്നു. വസ്ത്രത്തിനു മുകളിലൂടെയാണ് കടിച്ചത്. കടിയേറ്റ് ഭാഗത്ത് പ്രതിയുടെ ഉമിനീരുണ്ടായിരുന്നു. വസ്ത്രത്തിലുള്ള ഉമിനീര് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരിശോധന നടത്തിയാണ് പ്രതിയുടെ ഡിഎന്‍എ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രതിയെ തിരിച്ചറിയാനുള്ള പ്രധാന തെളിവായി ഇതുമാറും. എന്നാല്‍ ഈ റിപ്പോര്‍ട്ട് കസ്റ്റഡയിലുള്ളവരുടെതുമായി യോജിക്കുന്നില്ലെന്നാണ് സൂചന. ഇതോടെ പ്രതിയ്ക്കായി അന്വേഷണം തുടരേണ്ടിവരും.
മുന്‍നിരയില്‍ അകന്നപല്ലുള്ളയാണ് കടിച്ചത്. പല്ലുകളോട് സാമ്യമുള്ള ഒരാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മറ്റ് ശാസ്ത്രീയപരിശോധനാ ഫലങ്ങള്‍ ഇയാളോടെതുമായി യോജിക്കുന്നില്ലെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന. രണ്ട് ദിവസമായ ജിഷയുടെ അമ്മയെയും സഹോദരിയെയും കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും അന്വേഷണം വഴിതിരിച്ചുവിടുകയാണെന്നും ജിഷയുടെ ബന്ധു ആരോപിച്ചു.
ജിഷയുടെ അമ്മയും സഹോദരിയും ചേലമാറ്റം ശ്രീകൃഷ്ണ ക്ഷേത്രത്തിലെത്തിയ മരാണനന്തര കര്‍മ്മങ്ങള്‍ ചെയ്തു. അന്വേഷണസംഘത്തെ സഹായിക്കാന്‍ നിയോഗിച്ചിരുന്ന കൂടുതല്‍ പൊലീസുകാരെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നിയോഗിച്ചതോടെ അന്വേഷണത്തവും മന്ദഗതിയിലാകുമെന്ന ആകുമെന്ന് ആശങ്കയുണ്ട്. അതേ സമയം അതിനിടെ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമെന്ന് ജിഷയുടെ ബന്ധു ലൈല ആരോപിച്ചു. രണ്ട് ദിവസമായി അമ്മയെയും സഹോദരിയെയും കാണാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും ലൈല പറഞ്ഞു.
Discussion about this post