തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ശക്തമായ പോളിംഗ്. അവസാന മണിക്കൂറുകളില്‍ 74 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കനത്ത മഴയെയും അവഗണിച്ച് തെക്കന്‍-മധ്യ കേരളത്തില്‍ മികച്ച പോളിംഗ് നടന്നു. തലസ്ഥാനമായ തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ആദ്യഘട്ടത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും അവസാന മണിക്കൂറില്‍ പോളിംഗ് ശതമാനം ഉയര്‍ന്നു.
തിരുവനന്തപുരം-60.34%, കൊല്ലം-61.08%, പത്തനംതിട്ട-62.87%, ആലപ്പുഴ-66.91%, കോട്ടയം-66.79%, ഇടുക്കി-63.22% എറണാകുളം-63.21%, തൃശൂര്‍-63.24%, പാലക്കാട്-65.61%, മലപ്പുറം-62.31%, കോഴിക്കോട്-65.36%, വയനാട്-65.41%, കണ്ണൂര്‍-70.5%, കാസര്‍ഗോഡ്-64.26% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ്. ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം മികച്ച പോളിംഗാണ് ഉണ്ടായത്.
അതിനിടെ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളും അരങ്ങേറി. വടകര കണ്ണൂക്കരയില്‍ മുസ്!ലിം ലീഗ്എസ്!ഡിപിഐ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ചിറ്റൂര്‍ നല്ലേപ്പിള്ളി ചെറിയ കണക്കമ്പാറയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു ജനതാദള്‍ (എസ്) പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കുറ്റിപ്പുള്ളം വാക്കിനിച്ചള്ള സ്വദേശികളായ സഹോദരങ്ങള്‍ സന്തോഷ് (28), സാജന് (25) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സിപിഎം- ജനതാദള്‍ (എസ്) പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. എന്നാല്‍, സംഭവത്തിനു രാഷ്ട്രീയവുമായി ബന്ധമില്ലെന്നും മണല്‍വാരലുമായി ബന്ധപ്പെട്ട തര്‍ക്കമാണു കാരണമെന്നുമാണ് പൊലീസ് നല്കുന്ന സൂചന.
മധ്യകേരളത്തില്‍ മഴ പെയ്യുന്നത് പോളിംഗിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും നല്ല പോളിംഗ് നടന്നു. അവസാന കണക്കുകള്‍ പുറത്തുവരുന്പോള് പോളിംഗ് ശതമാനം എഴുപതിന് മുകളില്‍ എത്തിയേക്കും. ഇടുക്കി ജില്ലയിലെ ഹൈറെഞ്ച് ലോ റേഞ്ച് മേഖലയില്‍ പോളിംഗ് ആദ്യ മണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്നു. കനത്ത മഴയാണ് വോട്ടിംഗിനെ ബാധിച്ചത്. സാധാരണ രാവിലെ കനത്ത പോളിംഗാണ് തോട്ടം മേഖലകളില്‍ ഉണ്ടാകാറുള്ളത്.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
19നാണ് വോട്ടെണ്ണല്‍. വോട്ടെണ്ണലിനായി 80 കൗണ്ടിംഗ് സെന്റെറുകളാണ് സംസ്ഥാനത്തൊട്ടാകെ സജ്ജീകരിച്ചിട്ടുളളത്. മുന്‍വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും ട്രന്‍ഡ് വെബ്സൈറ്റിലൂടെ തിരഞ്ഞെടുപ്പ് ഫലം അപ്പപ്പോള്‍ അറിയുവാന്‍ സാധിക്കും.
Discussion about this post