ഇടുക്കി: തമിഴ്നാട്ടില്‍നിന്നു വോട്ടര്‍മാരെ ഉടുമ്പുന്‍ചോല ഇടതു സ്ഥാനാര്‍ഥി എം.എം.മണി കേരളത്തില്‍ എത്തിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. തമിഴ് വോട്ടര്‍മാരെത്തിയ വാഹനങ്ങള്‍ ഉടുമ്പന്‍ചോലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മണി ബലംപ്രയോഗിച്ച് അതിര്‍ത്തി കടത്തിയെന്നാണ് ആരോപണം.
ഇതേ ചൊല്ലി ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. എം.എം. മണിക്കെതിരെയും സിപിഎമ്മിനെതിരെയും കോണ്‍ഗ്രസ് പരാതി നല്കി.തമിഴ്നാട്ടില്‍നിന്നു ചെക്ക് പോസ്റ്റ് കടന്നു ഒട്ടനവധി വാഹനങ്ങള്‍ എത്തുന്നുവെന്നു ചൂണ്ടികാട്ടി ഡിസിസി ഭാരവാഹികള്‍ കളക്ടര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതോടെ ജീപ്പുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടയാന്‍ പോലീസ് തീരുമാനിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ തടസപ്പെടുത്തരുതെന്ന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍നിന്നു വാഹനങ്ങള്‍ തടയുന്നതിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയപ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ എതിര്‍ക്കുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
Discussion about this post