എല്ലാ എക്സിറ്റ് പോളുകളും ബിജെപി സഖ്യത്തിന് അനുകൂലം
ആസാമില്‍ ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍. സംസ്ഥാനത്ത് ആകെ 126 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 79 മുതല്‍ 93 വരെ സീറ്റുകള്‍ ബിജെപി എജിപി സഖ്യം നേടുമെന്ന് ഇന്ത്യ ടുഡേ-എക്സിസ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
കോണ്‍ഗ്രസ് 26 മുതല്‍ 33 സീറ്റുകളില്‍ ഒതുങ്ങുമെന്നും എയുഡിഎഫ് ആറ് മുതല്‍ 10 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നത്.
എബിപി ആനന്ദ എക്സിറ്റ് പോള്‍ ഫലവും ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. ബിജെപി-81 വരെ സീറ്റുകള്‍ നേടുമെന്നും, കോണ്‍ഗ്രസ് 33 സീറ്റും, എയുഡിഎഫ് പത്ത് വരെ സീറ്റുകള്‍ നേടുമെന്നും എബിപി എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
സീ വോട്ടര്‍ എക്സിറ്റ് പോള്‍ ഫലവും ബിജെപി സഖ്യം 57 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 41 സീറ്റുകള്‍ നേടുമെന്നും, എഐയുഡിഎഫ് 18 സീറ്റും, മറ്റുള്ളവര്‍ പത്ത് സീറ്റും നേടുമെന്ന് സീ വോട്ടര്‍ സര്‍വ്വേ കണ്ടെത്തുന്നു.
ചാണക്യ എക്സിറ്റ് പോള്‍ ഫലവും ബിജെപി 90 സീറ്റുകളും, കോണ്‍ഗ്രസ് -27 സീറ്റുകളുംസ എഐയുഡിഎഫ്-9 സീറ്റുകളും, മറ്റുള്ളവര്ഡ മൂന്ന് സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു.
Discussion about this post