കൊടുങ്ങല്ലൂര്‍ : നടനും എം.പിയുമായ സുരേഷ്ഗോപിയെ നരാധനമനായ നരേന്ദ്രമോഡിയുടെ അടിമയെന്ന് വിമര്‍ശിച്ച സംവിധായകന് കമലിന് മറുപടിയുമായി സുരേഷ്ഗോപി ഫാന്‍സിന്റെ ഫഌ്സ്. കമലിന്റെ വീടിനു മുന്നില്‍ തന്നെയാണ് ഫാന്‍സുകാര്‍ മറുപടി ഫഌ്സ് സ്ഥാപിച്ചിരിക്കുന്നത്.
‘ഒരു രൂപയുടെ സഹായം പോലും നാടിനോ നാട്ടുക്കാര്‍ക്കോ ചെയ്യാത്ത തന്നെപ്പോലെയുള്ള വര്ഗീയവാദിയ്ക്ക് സുരേഷ് ഗോപിയെന്ന പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പൊതുജന സേവകനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് കമാലുദ്ദീനേ…’ എന്ന് എഴുതിയ ഫഌ്സാണ് കമലിന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയെ അടിമയെന്നും, ഇന്ത്യന്‍ പ്രധാനമന്ത്രിയെ നരാധമനെന്നും വിശേഷിപ്പിച്ച വര്‍ഗ്ഗീയവാദിയാണ് കമലെന്ന് സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
Discussion about this post