ഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന് എല്ലാ സഹായവും നല്‍കിയത് യു.പി.എ ഭരണകാലത്ത് ഇന്ത്യയില്‍ നിന്നും മോചിപ്പിച്ച പാക്കിസ്ഥാന്‍ ഭീകരനെന്ന് കണ്ടെത്തല്‍. ജയ്‌ഷെ ഇ.മുഹമ്മദിന്റെ മുതിര്‍ന്ന നേതാവായ ഷാഹിദ് ലത്തീഫാണെന്ന് ആക്രമണത്തിന് സഹായം നല്‍കിയതെന്ന് എ്‌ഐഎ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ആക്രമണത്തിന് നേതൃത്വം നല്‍കിയ ജയ്‌ഷെ ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹറിനാണ് ഷാഹിദിന് ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള പിന്തുണ നല്‍കിയതെന്നും എന്‍.ഐ.എപറയുന്നു.
2010ലായിരുന്നു ഷാഹിദ് ലത്തീഫിനെ ഇന്ത്യ മോചിതനാക്കി വാഖാ അതിര്‍ത്തിയിലൂടെ പാക്കിസ്ഥാനിലേക്ക് തിരികെ അയച്ചത്. 1996 ല്‍ മയക്കുമരുന്ന്, ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മുകശ്മീരില്‍ നിന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇന്ത്യാ പാക്കിസ്ഥാന്‍ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 20 മറ്റ് ഭീകരര്‍ക്കൊപ്പം ഷാഹിദ് ലത്തീഫിനെതിനേയും മോചിപ്പിക്കുകയായിരുന്നു.
പഠാന്‍കോട്ട് ആക്രമണത്തില്‍ ഏഴ് ജവാന്‍മാരും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു. അന്വേഷണത്തിനായി ഇന്ത്യന്‍ സംഘം പാക്കിസ്ഥാനിലേക്ക് പോവാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
അക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തിയിരുന്നു.
Discussion about this post