തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിതിനു പിന്നാലെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു. ഇന്നു രാവിലെ 10.30ന് രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി. സദാശിവത്തിന് രാജിക്കത്ത് കൈമാറി. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കും. എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുംവരെ കാവല്‍ മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി തുടരും. പുതുപ്പളിളിയാലായിരുന്ന ഉമ്മന്‍ചാണ്ടി ഇന്നലെയാണ് തലസ്ഥാനത്ത് മടങ്ങിയെത്തിയത്.
തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിച്ച് മുഖ്യമന്തി ഉമ്മന്‍ ചണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ജനവിധി മാനിക്കുന്നതായും വര്‍ഗീയ ധ്രുവീകരണത്തിന്റെ അടിയൊഴുക്കുകളാണ് തോല്‍വിക്കു കാരണമായതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അഴിമതി പ്രചാരണങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനും സാധിച്ചില്ലെന്നും, സര്‍ക്കാരിന്റെ വിജയങ്ങളും നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച പറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
[fb_pe url=”https://www.facebook.com/oommenchandy.official/posts/10153587233291404″ bottom=”30″]
Discussion about this post