പി.സി ജോര്‍ജ്ജ് ചെറുപുലിയല്ല, വന്‍ പുലിയാണ്, പൂഞ്ഞാര്‍ വ്യാഘ്രം. അഭിപ്രായം മാധ്യമനിരീക്ഷകനും എഴുത്തുകാരനുമായ അഡ്വക്കറ്റ് ജയശങ്കറിന്റേത്.
”പൂഞ്ഞാറില്‍ തോറ്റത് ജോര്‍ജ്ജുകുട്ടി അഗസ്തി അല്ല, ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും ആന്റോ ആന്റണിയുമാണ്. കെട്ടിവെച്ച കാശ് പോയത് പി.സി.ജോസഫിന്റെ അല്ല, പിണറായി വിജയന്റെയും കാഞ്ഞിരപ്പിള്ളി മെത്രാന്റെയും ഫാരിസ് അബൂബക്കറുടെയും ആണ്.
കൂറുമാറ്റ നിരോധന നിയമ പ്രകാരം പി.സി.ജോര്‍ജ്ജിനെ നിയമസഭയില്‍ നിന്ന് പുറത്താക്കിയ സ്പീക്കര്‍ എന്‍.ശപ്പനെ കാട്ടക്കടക്കാര് അയോഗ്യനാക്കി. പരാതി കൊടുത്ത തോമസ് ഉണ്ണിയാടനെ ഇരിങ്ങാലക്കുടക്കാരും പുറത്താക്കി’-ഫേസ്ബുക്ക് വാളില്‍ ജയശങ്കര്‍ എഴുതുന്നു.
ടി.വി.ചാനലുകള്‍ തോറും പാറി നടന്ന് അഴിമതിക്കാരെ ന്യായീകരിച്ച വക്താക്കള്‍ മൊത്തം തോറ്റ് തൊപ്പിയിട്ടുവെന്നും ജയശങ്കര്‍ പരിഹസിക്കുന്നു. പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴക്കന്, ടി.സിദ്ദീഖ്, എം.ലിജു, ഷാനിമോള്‍ ഉസ്മാന്, ലാലി വിന്‍സെന്റ്, അബ്ദുറഹിമാന് രണ്ടത്താണി, ജോസഫ് എം. പുതുശ്ശേരി, ആന്റണി രാജു….. അങ്ങനെ നീളുന്നു വീണ വക്താക്കളുടെ നിര. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാഞ്ഞതുകൊണ്ട് കെ.പി.അനില്‍കുമാറും, കെ.എന്‍.എ.ഖാദറും പ്രിന്‍സ് ലൂക്കോസും സജി മഞ്ഞകടമ്പനും തോല്‍ക്കാതെ രക്ഷപ്പെട്ടു.
ജനം അഴിമതിക്കാരോട് ക്ഷമിച്ചാലും വക്താക്കളോട് പൊറുക്കില്ലെന്നും അദ്ദേഹം എഴുതുന്നു
.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം-
കുറുനരി പലതും കൂടുകിലും ഒരു ചെറുപുലിയോട് ഫലിക്കില്ലേതും എന്നാണ് കുഞ്ചന്‍ നമ്പ്യാര്‍ പാടിയിട്ടുള്ളത്. പി.സി. ജോര്‍ജ്ജ് ചെറുപുലിയല്ല വന്‍പുലിയാണ്. പുഞ്ഞാര്‍ വ്യാഘ്രം.
ടി.യു.കുരുവിളയുടെ ഭൂമിയിടപാടിലെ കൃത്രിമം ചൂണ്ടിക്കാണിച്ചതിനാണ് പി.സി.യെ ഇടതുമുന്നണി പുറത്താക്കിയത്. അഴിമതിക്കാരനായ കെ.എം.മാണി രാജിവെയ്ക്കണം എന്ന് പറഞ്ഞപ്പോള്‍ വലതുമുന്നണിയില്‍ നിന്നും പുറത്തായി. വീണ്ടും ഇടതുപക്ഷത്തെക്ക് ചെന്നപ്പോള്‍, കാഞ്ഞിരപ്പിള്ളി മെത്രാന്റെ ദുര്‍ബോധനയാല്‍ പിണറായി മുതലാളി സീറ്റു നിഷേധിച്ചു. സെക്യുലര്‍ കേരളാ കോണ്‍ഗ്രസുമായി ടി.എസ് ജോണ്‍ കടന്നുകളഞ്ഞു. പി.സി.ജോര്‍ജ്ജിന്റെ പണി തീര്‍ന്നു, പുഞ്ഞാര്‍ പുലി വഴിയാധാരമായി എന്ന് മാധ്യമങ്ങള്‍ ആര്‍പ്പുവിളിച്ചു.
പി.സി.ജോര്‍ജ്ജ് പൂഞ്ഞാറില്‍ ഉറച്ചുനിന്നു. സ്വതന്ത്രനായി പത്രിക കൊടുത്തു. അരുവിത്തുറ പുണ്യാളന് പടിഞ്ഞാറോട്ട് തിരിഞ്ഞാണ് ഇരിക്കുന്നതെങ്കില്‍ താന്‍ ജയിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞു.
പിണറായി വിജയന് ഈരാറ്റുപേട്ടയില്‍ ചെന്ന് എന്തായാലും ജോര്‍ജ്ജിനെ തോല്‍പ്പിക്കണമെന്ന് പ്രാദേശിക നേതാക്കളെ താക്കീത് ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ പ്രതിപുരുഷനായ ആന്റോ ആന്റണി മുണ്ടക്കയത്ത് ക്യാമ്പ് ചെയ്ത് എതിര് പ്രചരണനത്തിന് മേല്‍നോട്ടം വഹിച്ചു.
ഇതൊക്കെ കഴിഞ്ഞിട്ടും വോട്ടെണ്ണിയപ്പോള്‍ പി.സി.ജോര്‍ജ്ജ് ജയിച്ചു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 27092, മലമ്പുഴയില്‍ വി.എസിന്റെ ഭൂരിപക്ഷം 27142, പൂഞ്ഞാറില്‍ പി.സി.യുടെ ഭൂരിപക്ഷം 27821.
പൂഞ്ഞാറില്‍ തോറ്റത് ജോര്‍ജ്ജുകുട്ടി അഗസ്തി അല്ല, ഉമ്മന്‍ ചാണ്ടിയും കെ.എം.മാണിയും ആന്റോ ആന്റണിയുമാണ്. കെട്ടിവെച്ച കാശ് പോയത് പി.സി.ജോസഫിന്റെ അല്ല, പിണറായി വിജയന്റെയും കാഞ്ഞിരപ്പിള്ളി മെത്രാന്റെയും ഫാരിസ് അബൂബക്കറുടെയും ആണ്.
കൂറുമാറ്റ നിരോധന നിയമ പ്രകാരം പി.സി.ജോര്‍ജ്ജിനെ നിയമസഭയില്‍ നിന്ന് പുറത്താക്കിയ സ്പീക്കര്‍ എന്‍.ശപ്പനെ കാട്ടക്കടക്കാര് അയോഗ്യനാക്കി. പരാതി കൊടുത്ത തോമസ് ഉണ്ണിയാടനെ ഇരിങ്ങാലക്കുടക്കാരും പുറത്താക്കി .
നീതിമാന് ഏഴുതവണ വീണാലും എഴുന്നേല്ക്കും; പാപിയോ അനര്‍ത്ഥത്തില്‍ നശിച്ചുപോകും എന്ന് ബൈബിള്‍ വചനമുണ്ട്.
കാട്ടുകള്ളന്മാരായ കുഞ്ഞാലിയും കുഞ്ഞുഞ്ഞും രക്ഷപ്പെട്ടു. പക്ഷെ ടി.വി.ചാനലുകള്‍ തോറും പാറി നടന്ന് അഴിമതിക്കാരെ ന്യായീകരിച്ച വക്താക്കള്‍ മൊത്തം തോറ്റ് തൊപ്പിയിട്ടു. പി.സി.വിഷ്ണുനാഥ്, ജോസഫ് വാഴക്കന്, ടി.സിദ്ദീഖ്, എം.ലിജു, ഷാനിമോള്‍ ഉസ്മാന്, ലാലി വിന്‍സെന്റ്, അബ്ദുറഹിമാന് രണ്ടത്താണി, ജോസഫ് എം. പുതുശ്ശേരി, ആന്റണി രാജു….. അങ്ങനെ നീളുന്നു വീണ വക്താക്കളുടെ നിര. തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാഞ്ഞതുകൊണ്ട് കെ.പി.അനില്‍കുമാറും, കെ.എന്‍.എ.ഖാദറും പ്രിന്‍സ് ലൂക്കോസും സജി മഞ്ഞകടമ്പനും തോല്‍ക്കാതെ രക്ഷപ്പെട്ടു.
ഗുണപാഠം : ജനം അഴിമതിക്കാരോട് ക്ഷമിച്ചാലും വക്താക്കളോട് പൊറുക്കില്ല.
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/865711273558600/?type=3&theater” bottom=”30″]
Discussion about this post