കൊല്ലം: അഞ്ചാലുംമൂട്ടില്‍ ബിജെപി പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. കടവൂര്‍ സ്വദേശി വിനോദിന്റെ വീട്ടുമുറ്റത്തിരുന്ന സ്കൂട്ടറാണ് പുലര്‍ച്ചയോടെ കത്തിച്ചത്. സംഭവത്തിന് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് വിനോദ് അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്കി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സ്ഥലത്ത് എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒട്ടേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് പോലീസ് പറയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് സിഐ പറഞ്ഞു.
Discussion about this post