തിരുവനന്തപുരം: പിണറായി വിജയന് നയിക്കുന്ന മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെ നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കും. 20 അംഗ മന്ത്രിസഭയില്‍ 13 പേര് സിപിഎമ്മില്‍നിന്ന് 13 പേരുണ്ടായിരിക്കും.
സാധ്യതാ പട്ടിക ഇങ്ങനെ:
സംസ്ഥാനസെക്രട്ടറിയേറ്റ് അംഗങ്ങളായ എം എം മണി, ടി പി രാമകൃഷ്ണന് എന്നിവര്‍ക്ക് പുറമെ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ കെ ശശീന്ദ്രന്, എസി മൊയ്തീന്, കടകംപള്ളി സുരേന്ദ്രന് എന്നിവരും മന്ത്രിസഭയുടെ ഭാഗമാകുമെന്നാണ് സൂചന. വിഎസ് പക്ഷത്ത് നിന്ന് എസ് ശര്‍മ്മ, മെഴ്സിക്കുട്ടിയമ്മ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. കെ ടി ജലീലിനും വികെസി മമ്മദ് കോയക്കും സാമുദായിക സമവാക്യങ്ങള്‍ ഗുണകരമാകും.
ആലപ്പുഴയില്‍ നിന്ന് ജി സുധാകരനേയും കോട്ടയത്ത് നിന്ന് സുരേഷ്കുറുപ്പിനേയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. യുവനിരയില്‍ നിന്ന് പി ശ്രീരാമകൃഷ്ണന്,എ പ്രദീപ്കുമാര്‍,എം സ്വരാജ് എന്നിവരെയാണ് പരിഗണിക്കുന്നത്. എംഎല്‍എ എന്ന നിലയിലുള്ള പരിചയസമ്പത്ത് രാജു എബ്രഹാമിനും, ഐഷാപോറ്റിക്കും അനുകൂല ഘടകമാണ്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് മന്ത്രിമാരുടെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുക്കുക.
സിപിഐയില്‍നിന്നുള്ള പട്ടിക
സിപിഐ മന്ത്രിമാരെ 23 ന് തീരുമാനിക്കും. തീരുമാനിക്കും. മുമ്പു മന്ത്രിമാരായിരുന്നവരെ ഇത്തവണ മന്ത്രിയാക്കേണ്ടെന്ന നിലപാടിലാണു പാര്‍ട്ടി നേതൃത്വം. അങ്ങനെ വന്നാല്‍ കെ. രാജു, പി. തിലോത്തമന്, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന് എന്നിവരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കായതിനാല്‍ അതിലേക്ക് ഇ.എസ്. ബിജിമോളെ പരിഗണിക്കാനാണു സാധ്യത.
ചിറ്റയം ഗോപകുമാറിനെയും പരിഗണിക്കുന്നുണ്ട്. ഇതിനിടെ അഞ്ചാമതൊരു മന്ത്രിസ്ഥാനം വേണമെന്ന് സിപിഐ നേതൃത്വം സിപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ധാരണയായില്ല. നാളെ സംസ്ഥാന എക്സിക്യൂട്ടീവും കൗണ്‍സിലും ചേരുന്നുണ്ട്.
Discussion about this post