പാലക്കാട്: ബിജെപി നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന് പാലക്കാട്ടെ തോല്‍വിക്കുപിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി രംഗത്ത്. പാലക്കാട് തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചുവെന്നാണ് ശോഭാ സുരേന്ദ്രന് ആരോപിച്ചത്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍ തന്നെ തോല്പ്പിക്കാനായി ചാക്ക് രാധാകൃഷ്ണനുമായി ഒത്തുകളിച്ചെന്നും അവര്‍ പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനത്തിലും സി. കൃഷ്ണകുമാറുമായുളള ഭിന്നത മറനീക്കയിരുന്നു.
മലമ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സി കൃഷ്ണകുമാര്‍ അവിടെ രണ്ടംസ്ഥാനത്ത് എത്തിയിരുന്നു. സി കൃഷ്ണകുമാറിനെതിരെയുളള ആരോപണങ്ങള്‍ വ്യക്തമാക്കി ശോഭാ സുരേന്ദ്രന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Discussion about this post