തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാക്കളായ സി. ദിവാകരനും മുല്ലക്കര രത്നാകരനും മന്ത്രിമാരാകില്ല. മന്ത്രിസഭയിലേക്ക് സിപിഐ നിര്ദേശിച്ചിരിക്കുന്നവരെല്ലാണ് പുതുമുഖങ്ങളാണ്. ഇ. ചന്ദ്രശേഖരന്, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്, കെ. രാജു. വി.ശശിയെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കും നിര്‍ദേശിച്ചു. സിപിഐയുടെ നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങളിലാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.
മുതിര്‍ന്ന നേതാക്കളെ മന്ത്രിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ സിപിഐയില്‍ എതിര്‍പ്പുണ്ടായിരുന്നു. മുന്മന്ത്രിമാര് വേണ്ടെന്ന നിര്‍ദേശമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മുന്നോട്ടുവച്ചത്. സി. ദിവാകരനെയും മുല്ലക്കര രത്നാകരനെയും ഒഴിവാക്കാനായിട്ടാണ് ഇത്തരത്തിലുള്ള പുതിയ മാനദണ്ഡം കൊണ്ടുവന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. മുല്ലക്കരയെ ഒഴിവാക്കുന്നതില്‍ കൊല്ലം ജില്ലാ കമ്മിറ്റി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
Discussion about this post