ഡല്‍ഹി: ഹിന്ദു സമൂഹത്തിലെ ജാതിവ്യവസ്ഥക്കെതിരെ ബിജെപിയുടെ രാജ്യസഭാ എംപി സുബ്രഹ്മണ്യന് സ്വാമി. ജാതിവ്യവസ്ഥ ഒരു കാലഘട്ടത്തിനു മാത്രമായിരുന്നു അനുയോജ്യമെന്നും പിന്നീട് ചില ഹൈന്ദവ രാജാക്കന്മാരും അധിനിവേശം നടത്തിയവരും ഈ വ്യവസ്ഥയെ കൃത്രിമമായി വീണ്ടും സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ന് ജാതിവ്യവസ്ഥ ജനനത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ലെന്നു എല്ലാ ഹിന്ദുക്കളും തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ മുകളിലാണെന്ന തെറ്റിദ്ധാരണ സവര്‍ണര്‍ ഉപേക്ഷിക്കണം. സനാതന ധര്‍മ്മത്തില്‍ തങ്ങള്‍ക്ക് വിവേചനമുണ്ടായിരുന്നുവെന്ന ധാരണ അവര്‍ണരും മാറ്റണം. ജാതിവ്യവസ്ഥ സനാതന ധര്‍മത്തിന്റെ ഭാഗമല്ല. ചില സ്വാര്‍ഥ ലാഭക്കാരായ ആളുകളുടെ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു ഇത്. എല്ലാവരും തുല്ല്യരാണെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
Discussion about this post