തിരുവനന്തപുരം : എന്‍.സി.പി.യില്‍ മന്ത്രി സ്ഥാനം പങ്കുവെയ്ക്കാന്‍ തീരുമാനം. ഇത് പ്രകാരം എ.കെ. ശശീന്ദ്രന്‍ ആദ്യടേമില്‍ മന്ത്രിയാകും. ആദ്യ രണ്ടരവര്‍ഷത്തേക്കാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിക്കുക. അവസാനത്തെ രണ്ടര വര്‍ഷം കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയും മന്ത്രിയാകും.
മന്ത്രിസ്ഥാനം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടാകും. മന്ത്രിയെ തീരുമാനിക്കുന്നത് തര്‍ക്കത്തിലായതിനെ തുടര്‍ന്ന് പ്രശ്‌നം കേന്ദ്രനേതൃത്വത്തിന് വിട്ടിരിക്കുകയായിരുന്നു. മന്ത്രിസ്ഥാനം പങ്കിടാമെന്ന ധാരണ ഇവിടെ ഉണ്ടായിരുന്നെങ്കിലും ആദ്യപാദം ആര്‍ക്ക് ലഭിക്കുമെന്ന കാര്യത്തിലാണ് തര്‍ക്കം നിലനിന്നത്. തീരുമാനം സംബന്ധിച്ച് കേന്ദ്രനേതൃത്വത്തിന്റെ രേഖാമൂലമുള്ള അറിയിപ്പ് ചൊവ്വാഴ്ച രാവിലെയേ ലഭിക്കൂവെന്നും തുടര്‍ന്നായിരിക്കും പ്രഖ്യാപനമെന്നും എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ അറിയിച്ചു.
Discussion about this post