വാഷിംഗ്ടണ്‍: കെജ്‌രിവാള്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവനാണെന്ന് പ്രശാന്ത് ഭൂഷണ്‍. നരേന്ദ്രമോദിയുമായി അയാള്‍ ചങ്ങാത്തം കൂടിയാല്‍ പോലും അതിശയിക്കാനില്ലെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി മോദിയുമായി വേണമെങ്കില്‍ കെജ്‌രിവാളിന് ചങ്ങാത്തം കൂടാമെന്നും പ്രശാന്ത് ഭൂഷണ്‍ പരിഹസിച്ചു.
ഒരു സ്വകാര്യചടങ്ങിനായി അമേരിക്കയിലെത്തിയതായിരുന്നു പ്രശാന്ത് ഭൂഷണ്‍.
മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ആംആദ്മി പാ!ര്‍ട്ടി വിട്ട ശേഷം കെജ്‌രിവാളിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുമായി മുന്‍പും രംഗത്തെത്തിയിട്ടുണ്ട്. യോഗേന്ദ്ര യാദവിനെയും തന്നെയും പോലെയുള്ളവരെ ഉപയോഗിച്ച് കെജ്‌രിവാള്‍ പലരുടെയും വിശ്വാസ്യത നേടിയെടുത്തു. എന്നാല്‍ പിന്നീട് ആരെയും അടുപ്പിക്കാതെ തന്റെ അജണ്ടയുമായി മുന്നോട്ട് പോയി. കെജ്‌രിവാളിന് അഴിമതിക്കെതിരെ പോരാടാന്‍ യാതൊരു താല്‍പ്പര്യവുമില്ലെന്നും ്പ്രശാന്ത്ഭൂഷണ്‍ ആരോപിച്ചു.
Discussion about this post