തിരുവനന്തപുരം: അധികാരം ഏറ്റെടുക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് എല്‍ഡിഫ് പ്രതിഷേധ ദിനവും. ബി.ജെ.പി പ്രവര്ത്തകര്‍ ഇടത് മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ അക്രമണം നടത്തുകയാണെന്ന് ആരോപിച്ച് മെയ് 27ാം തീയതി സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അറിയിച്ചുു.
ഇടതു മുന്നണി കേരളത്തില്‍ വന്‍ വിജയം നേടിയതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ അക്രമമാണ് ബി.ജെ.പി നടത്തിയിട്ടുള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നു. കേരളത്തില്‍ ബി.ജെ.പി ഇത്രയേറെ ആക്രമണങ്ങള്‍ നടത്തിയിട്ടും ഒരക്ഷരം ഉരിയാടാന്‍ യു.ഡി.എഫ് നേതൃത്വം തയ്യാറായിട്ടില്ലെന്നും വൈക്കം വിശ്വന്‍ പരാതിപ്പെട്ടു.
Discussion about this post