ചണ്ഡീഗഡ്: ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടന ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പത്താന്‍കോട്, ഗുരുദാസ്പുര്‍ മാതൃകയില്‍ ആക്രമണം നടത്താനാണ് സംഘടന ലക്ഷ്യമിടുന്നതെന്നും വടക്കേ ഇന്ത്യന്‍ നഗരങ്ങളാണ് ഇവര്‍ ലക്ഷ്യമാക്കുന്നതെന്നും ഇതിനായി പഞ്ചാബ്, ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയില്‍ ജയ്ഷ് ഇ മുഹമ്മദ് ഓഫിസുകള്‍ തുറന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ പഞ്ചാബ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഇതിന് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെയും ഇന്ത്യന്‍ മുജാഹുദീന്റെയും പിന്തുണയുള്ളതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി ജയ്ഷ് ഇ മുഹമ്മദ് സംഘടന കമാന്‍ഡര്‍ അവൈസ് മുഹമ്മദിനെ നിയോഗിച്ചതായും ഇയാള്‍ വ്യാജപാസ്‌പോര്‍ട്ടില്‍ മലേഷ്യയില്‍ എത്തിയാതും റിപ്പോട്ടിലുണ്ട്. ഈ മാസം 18നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പഞ്ചാബ് സര്‍ക്കാരിനു കൈമാറിയത്.
Discussion about this post