തിരുവനന്തപുരം: പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകുന്നേരം നാലിനു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടകരുകയാണ്. സംസ്ഥാനത്തെ 22-ാം മുഖ്യമന്ത്രിയാണ് പിണറായി. രണ്ടാമത് സിപിഐയില്‍നിന്നുള്ള ഇ. ചന്ദ്രശേഖരനും മുന്നാമത് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസും മന്ത്രിമാരായി സത്യാവാചകം ചൊല്ലി അധികാരമേറ്റു. മന്ത്രിസഭയില്‍ അംഗങ്ങളായ 18 മന്ത്രിമാരാണ് സത്യവാചകം ചൊല്ലിയത്.
30,000 പേര്‍ക്കു സത്യപ്രതിജ്ഞ കാണാനുള്ള വിപുലമായ ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചെയ്തിരുന്നു. അതേസമയം ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. തിരക്കുമൂലം സ്റ്റേഡിയത്തിനുള്ളിലേക്കു കടക്കാന്‍ കഴിയാത്തവര്‍ക്കു ചടങ്ങു കാണാനായി പുറത്തു നാലിടത്തു വലിയ എല്‍ഇഡി സ്ക്രീനും സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
സിപഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ജനതാദള്‍-എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ഡേവഗൗഡ, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ബിജെപി നേതാവും എംഎല്‍എയുമായ ഒ. രാജഗോപാല്‍, ജെഎസ്എസ് നേതാവ് കെ.ആര്. ഗൗരിയമ്മ, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് തുടങ്ങി രാഷ്ട്രീയ, സംസ്കാരിക മേഖലകളിലെ പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
മന്ത്രിമാരും വകുപ്പുകളും:
പിണറായി വിജയന് മുഖ്യമന്ത്രി – ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍
തോമസ് ഐസക്- ധനകാര്യം
ഇ.പി.ജയരാജന്-വ്യവസായം, കായികം
എ.കെ.ബാലന് -നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം.
ടി.പി.രാമകൃഷ്ണന് -എക്സൈസ്, തൊഴില്‍
സി.രവീന്ദ്രനാഥ് -വിദ്യഭ്യാസം
ജി.സുധാകരന് – പൊതുമരാമത്ത്, റജിസ്ട്രേഷന്
ജെ.മേഴ്സിക്കുട്ടിയമ്മ – ഫിഷറീസ്, പരമ്പരാഗത വ്യവസായം
എ.സി. മൊയ്തീന്-സഹകരണം, ടൂറിസം
കെ.ടി. ജലീല്‍- തദ്ദേശസ്വയംഭരണം
കെ.കെ. ഷൈലജ -ആരോഗ്യം, സാമൂഹികക്ഷേമം
കടകംപള്ളി സുരേന്ദ്രന് – വൈദ്യുതി, ദേവസ്വം
മാത്യു ടി. തോമസ് – ജലവിഭവം
എ.കെ.ശശീന്ദ്രന് -ഗതാഗതം
രാമചന്ദ്രന് കടന്നപ്പള്ളി -തുറമുഖം
ഇ ചന്ദ്രശേഖരന് -റവന്യൂ
പി.തിലോത്തമന് -ഭക്ഷ്യസിവില്‍ സപ്ലൈസ്
വി.എസ്.സുനില്‍കുമാര്‍ – കൃഷിവകുപ്പ
കെ.രാജു -വനം വകുപ്പ്
Discussion about this post